മുംബൈ: ഷാരൂഖ്- കജോൾ കൂട്ടുകെട്ടെ ബോളിവുഡ് സിനിമയ്ക്ക് സമ്മാനിച്ചത് മറക്കാനാകാത്ത പ്രണയജോഡികളെയാണ്. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം വൻ ഹിറ്റുകൾ പിറന്നു. ഇക്കൂട്ടത്തിൽ ഒരു സിനിമയാണ് ബാസിഗറും. ഇപ്പോൾ ബാസീഗറിന്റെ 30ാം വർഷത്തിൽ കജോൾ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

17ാം വയസിലാണ് താൻ സിനിമയിൽ അഭിനയിക്കുന്നത് എന്നാണ് കജോൾ പറയുന്നത്. ബാസിഗർ 30 വർഷം പൂർത്തിയാക്കുകയാണ്. ഈ സെറ്റ് എനിക്ക് എല്ലാരീതിയിലും ആദ്യത്തേത് ആയിരുന്നു. സരോജ് ജിയോടൊപ്പം ഞാൻ ആദ്യമായാണ് വർക് ചെയ്യുന്നത്. ഷാരുഖ് ഖാനെ ആദ്യമായാണ് കാണുന്നത്. അനു മാലിക്കിനെ കാണുന്നതും ആദ്യമായാണ്. ഈ സിനിമ ആരംഭിക്കുമ്പോൾ എനിക്ക് 17 വയസായിരുന്നു. അബ്ബാസ് ഭായിയും മസ്താൻ ഭായിയും ഏറെ സ്നേഹത്തോടെ എന്ന കുട്ടിയെ പോലെയാണ് നോക്കിയത്. ജോണി ലെവറിനേയും ശിൽപ ഷെട്ടിയേയും എങ്ങനെയാണ് മറക്കാനാവുക. ഒരുപാട് നല്ല ഓർമകളും ചിരികളും. ഈ ദിവസം വരെ ചിത്രത്തിലെ എല്ലാ പാട്ടുകളും സംഭാഷണങ്ങളും എന്റെ മുഖത്ത് ചിരി നിറയ്ക്കും.- എന്നാണ് കജോൾ കുറിച്ചത്.

ഷാരുഖ് ഖാനേയും ശിൽപ ഷെട്ടിയേയും കജോളിനേയും പ്രധാന കഥാപാത്രങ്ങളാക്കി അബ്ബാസും മസ്താനും സംവിധാനം ചെയ്ത ചിത്രമാണ ബാസിഗർ. ഷാരുഖിന്റേയും കജോളിന്റേയും സൂപ്പർഹിറ്റ് സിനിമകളിലൊന്നാണ്.