ചെന്നൈ: രണ്ട് മക്കളുടെയും വിവാഹം നടത്താൻ ഒരുങ്ങുകയാണ് ജയറാമും പാർവ്വതിയും. കാളിദാസിന്റെ വിവാഹം നിശ്ചയം കഴിഞ്ഞതിന് പിന്നാലെ മാളിവികയുടെയും കഴിഞ്ഞു. പ്രണയിനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കാളിദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരുമിച്ച് നിൽക്കുന്ന ഒരു റൊമാന്റിക് ചിത്രത്തിനൊപ്പമാണ് കാളിദാസിന്റെ ആശംസ.

'കുഞ്ഞു കുഴപ്പങ്ങളുണ്ടാക്കുന്നവൾക്ക് ജന്മദിനാശംസകൾ' എന്നാണ് കാളിദാസിന്റെ പോസ്റ്റ്. അത്രയ്ക്ക് കുഴപ്പക്കാരിയാണോ എന്നാണ് കമന്റിൽ ചിലരുടെ ചോദ്യം. ഭാവി മരുമകൾക്ക് ആശംസകളുമായി പാർവ്വതിയും ഇൻസ്റ്റഗ്രാമിൽ എത്തിയിട്ടുണ്ട്. കാളിദാസിന്റെയും പാർവ്വതിയുടെയും പോസ്റ്റിന് താഴെ തരിണിക്ക് ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. എപ്പോഴാണ് കല്യാണം എന്നാണ് ഈ പോസ്റ്റിന് താഴെയും ചിലരുടെ ചോദ്യം.

മോദിലിങിലൂടെ അഭിനയത്തിൽ എത്തിയ നടിയാണ് കാളിദാസിന്റെ പ്രണയിനി. ഓസ്ലർ മൂവി പ്രമോഷൻ സമയത്ത് മരുമക്കളെ കുറിച്ച് ജയറാം പറഞ്ഞ കാര്യങ്ങളെല്ലാം വൈറലായിരുന്നു. തനിക്ക് ഇതുവരെ രണ്ട് മക്കളായിരുന്നു, ഇനി നാല് മക്കളാണെന്നാണ് ജയറാം പറഞ്ഞത്. ചക്കിയെ പോലെ എന്നല്ല, ചക്കി തന്നെയാണ് തരിണിയും, അതുപോലെ കാളിദാസിന് ശേഷം കിട്ടിയ മകനാണ് ചക്കിയുടെ വരൻ എന്നും ജയറാം പറഞ്ഞിരുന്നു.