- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫാഷൻ അവാർഡ് വേദിയിൽ വെച്ചു പ്രൊപ്പോസൽ; പിന്നാലെ വിവാഹ നിശ്ചയം; മോഡൽ താരിണി കലിംഗരായരുമായുള്ള കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങളും വീഡിയോകളും പുറത്ത്; വർഷങ്ങളായുള്ള പ്രണയം പൂത്തുലയുമ്പോൾ
ചെന്നൈ: മലയാള സിനിമയിലെ താരദമ്പതികളാണ് ജയറാമും പാർവ്വതിയും. വെള്ളിത്തിരയിലെ അഭിനയത്തിനൊപ്പം ജീവിതത്തിലും പ്രണയിച്ച ഇവർ ഒരുമിച്ചു ജീവിതം തുടങ്ങുയായിരുന്നു. ഇപ്പോൾ പിതാവിനെ പോലെ പ്രണയസാഫല്യത്തിന്റെ വഴിയിലാണ് മകൻ കാളിദാസ് ജയറാം. തെന്നിന്ത്യൻ നടനായി മാറിയ കാളിദാസ് ജയറാം മോഡലും കാമുകിയുമായ താരിണി കലിംഗരായരെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.
വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജയറാം, പാർവ്വതി, മാളവിക എന്നിവർ വിവാഹനിശ്ചയ വേദിയിൽ ഇരിക്കുന്നതും വിഡിയോയിൽ കാണാം. കുറച്ചുകാലമായി കാളിദാസിനൊപ്പം പതിവായി താരിണി പ്രത്യക്ഷപ്പെടാറുണ്ട്. താരിണിയെ വിവാഹം ചെയ്യാൻ പോകുകയാണ് എന്ന് കഴിഞ്ഞദിവസം പൊതുവേദിയിൽ കാളിദാസ് ജയറാം തന്നെ പറഞ്ഞിരുന്നു.
മോഡലായ താരിണി കലിംഗരായരുമായുള്ള പ്രണയം ഒരു പൊതുവേദിയിൽ തുറന്നു പറയുന്നതും അന്നായിരുന്നു. ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ താരിണി കലിംഗരായർക്കൊപ്പം എത്തിയതായിരുന്നു കാളിദാസ് ജയറാം. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023 ലെ അവാർഡ് താരിണിക്കായിരുന്നു.
അവാർഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നിൽ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാതിരിക്കാൻ കഴിയില്ലെന്നും അവതാരക പറയുന്നുണ്ട്. ശേഷം കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിക്കുന്നു. വിവാഹം കഴിക്കാൻ പോകുന്നുവെന്നായിരുന്നു കാളിദാസിന്റെ മറുപടി. തുടർന്നാണ് സൂര്യയുടെ ശബ്ദം അനുകരിച്ച് താരിണിയെ പ്രപ്പോസ് ചെയ്തത്. താരിണി കലിംഗരായരെ കാളിദാസ് എടുത്തുയർന്ന രംഗമാണ് പ്രമോ വിഡിയോയുടെ അവസാനം കാണാനാകുന്നത്.
ഈ പ്രപ്പോസൽ ചടങ്ങിന് ശേഷം ഭാവി വധുവിനെ കുറിച്ച് കാളിദാസ് തുറന്നു പറഞ്ഞിരുന്നു. ഒരേ മനോഭാവം ഉള്ളവരാണ് ഞങ്ങൾ രണ്ടു പേരും. അതാണ് ഞങ്ങളെ അടുപ്പിച്ചത്. നന്നായി സംസാരിക്കുന്ന വ്യക്തിയാണ്. കുറേ നേരം സംസാരിച്ചുകൊണ്ടിരിക്കും. പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ കുറേയാളുകൾ ആശംസകൾ അറിയിച്ചു. എന്നാൽ വേറെ ഒരു കൂട്ടം ആളുകൾ കരഞ്ഞുകൊണ്ട് മെസേജ് അയച്ചിരുന്നു. അതൊക്കെ കണ്ടപ്പോൾ വലിയ തമാശയായി തോന്നിയെന്നും ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കാളിദാസ് പറയുന്നു.
എനിക്ക് വേണ്ടി ഇത്രയധികം ആളുകൾ കരയാനുണ്ടെന്ന് അപ്പോഴാണ് അറിഞ്ഞെതെന്നും ചിരിച്ചുകൊണ്ട് താരം വ്യക്തമാക്കുന്നു. വീട്ടിൽ പറഞ്ഞ് വിജയിക്കുന്ന കഥകളാണ് അച്ഛൻ പുറത്ത് വന്ന് പറയുന്നത്. ചക്കിയാണ് അപ്പയുമാണ് കൂടുതൽ കമ്പനി. അവളുടെ ചളികളാണ് അപ്പ ഇടയ്ക്ക് ഇടയ്ക്ക് അടിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷമാണ് താരിണിയുമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ താരിണിക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം അന്നു പങ്കുവച്ചത്. തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും താരിണി ഉണ്ടായിരുന്നു. അതിനുശേഷം കാളിദാസിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും താരിണിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്