- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കങ്കണ എല്ലാത്തിലും കേറി തലയിടും, അവരുടെ വാക്കിന് ആര് വിലകൊടുക്കുന്നു; വിമർശനവുമായി നവാസുദ്ദീൻ സിദ്ദീഖിയുടെ ഭാര്യ
മുംബൈ: നടി കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ നവാസുദ്ദീൻ സിദ്ദീഖിയുടെ ഭാര്യ ആലിയ . കങ്കണ എല്ലാത്തിലും തലയിടുമെന്നും അവരുടെ വാക്കുകൾ വിലവെക്കാറില്ലെ എന്നുമാണ് ആലിയ പറഞ്ഞത്. സൈബറിടത്തിലെ അടക്കം അവരുടെ ഹൈപ്പർ ആക്ടിവിസം ചൂണ്ടിക്കാട്ടിയാണ് വിമർശനം.
കങ്കണ റണാവത്ത് പറയുന്നത് ഞാന ശ്രദ്ധിക്കാറില്ല. അവരുടെ വാക്കുകൾക്ക് ഒരു വിലയുമില്ല. അവർ എല്ലാത്തിലും കേറി തലയിടും. എല്ലാവരേക്കുറിച്ചും അവർ പറയും. എന്റെ അഭിപ്രായത്തിൽ അവരുടെ വാക്കുകൾക്ക് ഒരു അർത്ഥവുമല്ല. എന്റെ ജീവിതത്തിൽ കങ്കണയ്ക്ക് ഒരു പ്രാധാന്യവുമില്ല. കങ്കണ അല്ലാശത മറ്റൊരാളും ഇതേക്കുറിച്ച് പറഞ്ഞില്ല കാരണം ടികു വെഡ്സ് ഷേരു സിനിമലെ പിന്തുണയ്ക്കേണ്ടത് കങ്കണയുടെ ആവശ്യമാണ്. അവരാണ് അതിന്റെ നിർമ്മാതാവ്. സിനിമ സംരക്ഷിക്കേണ്ട ചുമതല അവർക്കാണ്- ആലിയ പറഞ്ഞു.
ആലിയയും നവാസുദ്ദീനും തമ്മിലുള്ള പ്രശ്നങ്ങൾ വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് കാലം ഏറെയായി. നവാസുദ്ദീന്റെ വീട്ടിൽ താൻ പീഡനത്തിന് ഇരയായി എന്നായിരുന്നു ആരോപണം. അതിനു പിന്നാലെ നടനെ പിന്തുണച്ചുകൊണ്ട് കങ്കണ രംഗത്തെത്തിയിരുന്നു. നവാസുദ്ദീന്റെ അവസ്ഥ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നുവെന്നായിരുന്നു കങ്കണ പറഞ്ഞത്.
നവാസ് സാർ സ്വന്തം വീടിന് മുന്നിൽ അപമാനിതനാകുന്നു. അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടി എല്ലാം നൽകി. ഒരുപാട് കാലം വാടക വീട്ടിലാണ് താമസിച്ചത്. റിക്ഷയിലാണ് ഷൂട്ടിങ്ങിന് വരാറ്. കഴിഞ്ഞ വർഷമാണ് ഒരു ബംഗ്ലാവ് വാങ്ങിത്. അതിന്റെ അവകാശവും പറഞ്ഞ് മുൻഭാര്യ വന്നു- ഇതായിരുന്നു കങ്കണയുടെ പരാമർശം.




