- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്റെ കൂടെ ഡേറ്റ് ചെയ്യണമെന്ന് സ്ത്രീലമ്പടനായ സൂപ്പർതാരം അഭ്യർത്ഥിച്ചു; രഹസ്യമായി കൂടിക്കാഴ്ച്ച നടത്തി; ആ താരവിവാഹം കപടമാണെന്ന് പറഞ്ഞു; ബോളിവുഡിൽ വീണ്ടും വാർത്തകൾ സൃഷ്ടിച്ചു കങ്കണ
മുംബൈ: ബോളിവുഡിൽ വാക്കുകൾ കൊണ്ട് ഇടയ്ക്കിടെ വാർത്തകൾ സൃഷ്ടിക്കുന്നവരുടെ കൂട്ടത്തിലാണ് കങ്കണ റണൗട്ട്. ഹൃത്വിക് റോഷനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കാറുള്ള അവർ ഇക്കുറി ബോളിവുഡിലെ താരദമ്പതികൾക്കെതിരെയാണ് രംഗത്തുവന്നത്. രൺബീർ കപൂറിനേയും ആലിയ ഭട്ടിനേയുമാണ് നടി ഉദ്ദേശിച്ചതെന്നാണ് ആരാധകരുടെ വ്യാഖ്യാനം. നടൻ ഹൃത്വിക് റോഷനെതിരെ മുൻപ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളും കങ്കണ ആവർത്തിച്ചു. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ കങ്കണയുടെ ആരോപണം.
അടുത്തിടെ ബോളിവുഡിൽ നടന്ന താരവിവാഹത്തെ കപട വിവാഹമെന്ന് കങ്കണ വിശേഷിപ്പിച്ചു. തന്റെ കൂടെ ഡേറ്റ് ചെയ്യണമെന്ന് സ്ത്രീലമ്പടനായ സൂപ്പർതാരം അഭ്യർത്ഥിച്ചുവെന്നും രഹസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കങ്കണ പറഞ്ഞു. തന്റെ വിവാഹം കപടമാണെന്ന് ആ താരം പറഞ്ഞുവെന്നും കങ്കണ ചൂണ്ടിക്കാട്ടി. തന്റെ ഉപകരണങ്ങൾ ഇയാൾ ഹാക്ക് ചെയ്തുവെന്നും കങ്കണ കുറ്റപ്പെടുത്തി. ഇവർ മനുഷ്യരല്ലെന്നും ചെകുത്താന്മാരാണെന്നും കങ്കണ കൂട്ടിച്ചേർത്തു.
ഒരു സൂപ്പർസ്റ്റാർ തന്നോട് വ്യത്യസ്ത നമ്പരുകളിൽ നിന്ന് ചാറ്റ് ചെയ്തിരുന്നുവെന്നും പിന്നീട് തള്ളിപ്പറഞ്ഞുവെന്നും കങ്കണ വ്യക്തമാക്കി. ഇയാൾ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നും ഹൃത്വിക് റോഷനെ ഉദ്ദേശിച്ചുകൊണ്ട് കങ്കണ പറഞ്ഞു. 2016 ലാണ് ഹൃത്വികിനെതിരേ ആദ്യമായി കങ്കണ പരസ്യമായി രംഗത്ത് വന്നത്. ഹൃത്വികുമായി താൻ പ്രണയത്തിലായിരുന്നുവെന്നും വിവാഹനിശ്ചയം വരെ കഴിഞ്ഞുവെന്നും കങ്കണ അവകാശപ്പെട്ടിരുന്നു.
ബോക്‌സോഫീസിൽ സിനിമ മാഫിയ കൃത്രിമം കാണിക്കുന്നുവെന്നും കങ്കണ ആരോപിച്ചു. കൂട്ടത്തോടെ ടിക്കറ്റ് വാങ്ങിക്കൂട്ടുന്ന ഇവർ കളക്ഷനിൽ കൃത്രിമം കാണിക്കുകയാണ്. ഇവരെല്ലാം ക്രിമിനലുകളാണെന്നും ഭയം തോന്നുന്നുവെന്നും നടി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കരൺ ജോഹറിനേയും കങ്കണ വിമർശിച്ചുരുന്നു. ഒരേപോലെയുള്ള ചിത്രം തന്നെ കരൺ ജോഹർ ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുകയാണെന്നും ലജ്ജ തോന്നുന്നുവെന്നും കങ്കണ പറഞ്ഞു. കരൺ ജോഹർ സംവിധാനം ചെയ്ത 'റോക്കി ഔർ റാണി കി പ്രേം കഹാനി' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെയാണ് നടിയുടെ വിമർശനം. ഇൻഡസ്ട്രിക്ക് ഇത് ശരിയായ സമയമല്ലെന്നും വെറുതെ ഫണ്ട് പാഴാക്കരുതെന്നും കങ്കണ പറഞ്ഞു. സിനിമയിൽ നിന്ന് വിരമിച്ചിട്ട് വിപ്ലവകരമായ സിനിമകൾ നിർമ്മിക്കാൻ യുവ സംവിധായകരെ അനുവദിക്കണമെന്നും കങ്കണ കുറിച്ചു.