- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എനിക്ക് റോൾ തന്നാൽ നിങ്ങളുടെ പടം പൊട്ടും, നിങ്ങളുടെ ആൽഫ പുരുഷ നായകന്മാർ ഫെമിനിസ്റ്റായി മാറും: ആനിമൽ സംവിധായകനോട് കങ്കണ റണൗട്ട്
ബംഗലുരു: തനിക്ക് റോളൊന്നും നൽകരുതെന്ന് അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയോട് നടി കങ്കണ റണൗട്ട് . എക്സ് പോസ്റ്റിലൂടെയാണ് നടി പ്രതികരിച്ചത്. നേരത്തെ കങ്കണ അനിമൽ സിനിമയെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ സംവിധായകൻ പ്രതികരിച്ചിരുന്നു. തന്റെ കഥയ്ക്ക് ആവശ്യമെങ്കിൽ കങ്കണയെ തന്റെ സിനിമയിൽ അഭിനയിപ്പിക്കും എന്നാണ് സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ സന്ദീപ് പറഞ്ഞത് ഇതിനാണ് കങ്കണ മറുപടി നൽകിയത്.
സന്ദീപിന്റെ വാക്കുകൾക്ക് മറുപടിയായി കങ്കണ എക്സിൽ എഴുതിയത് ഇങ്ങനെയാണ് ''നിരൂപണവും വിമർശനവും ഒരുപോലെയല്ല, എല്ലാത്തരം കലകളും അവലോകനം ചെയ്യുകയും ചർച്ച ചെയ്യുകയും വേണം ഇത് ഒരു സാധാരണ കാര്യമാണ്. എന്റെ റിവ്യൂ കണ്ട് പുഞ്ചിരിച്ചുകൊണ്ട് സന്ദീപ് ജി എന്നോട് കാണിച്ച ബഹുമാനം, അദ്ദേഹം പൗരുഷമുള്ള സിനിമകൾ മാത്രമല്ല, അദ്ദേഹത്തിന്റെ മനോഭാവവും അങ്ങനെയാണ് എന്ന് പറയാം, നന്ദി സർ.
'എന്നാൽ ദയവായി എനിക്ക് നിങ്ങളുടെ ചിത്രത്തിൽ വേഷം നൽകരുത്, അങ്ങനെ നൽകിയാൽ നിങ്ങളുടെ ആൽഫ പുരുഷ നായകന്മാർ ഫെമിനിസ്റ്റായി മാറും. തുടർന്ന് നിങ്ങളുടെ സിനിമകളും പരാജയപ്പെടും. നിങ്ങൾ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിക്കണം. സിനിമാ വ്യവസായത്തിന് നിങ്ങളെ ആവശ്യമാണ്.' - കങ്കണ പറഞ്ഞു.
നേരത്തെ കങ്കണ ഉന്നയിച്ച അനിമൽ വിമർശനത്തിന് സന്ദീപ് വംഗ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.''എനിക്ക് ഒരവസരം ലഭിക്കുകയും കങ്കണ അതിനോട് യോജിക്കുമെന്ന് എനിക്ക് തോന്നുകയും ചെയ്താൽ ഞാൻ പോയി കഥ വിവരിക്കും. ക്വീനിലെയും മറ്റ് പല സിനിമകളിലെയും അവളുടെ പ്രകടനം എനിക്ക് ആത്മാർത്ഥമായി ഇഷ്ടപ്പെട്ടു. അതിനാൽ അവർ അനിമലിനെ കുറിച്ച് മോശമായ അഭിപ്രായം പറയുകയാണെങ്കിൽ, എനിക്ക് പ്രശ്നമില്ല. അവരുടെ പ്രകടനം കണ്ടിട്ട് എനിക്ക് ദേഷ്യം വരുന്നില്ല'.
മറുനാടന് ഡെസ്ക്