- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചിട്ടില്ല; ഭാവിയിൽ കുഞ്ഞിനെ കുറിച്ചുള്ള ചിന്ത വന്നാലോ എന്നു കരുതി അണ്ഡം ശീതികരിച്ചു സൂക്ഷിച്ചിട്ടുണ്ട്; ആവശ്യക്കാർക്ക് നൽകാനും തയ്യാറാണ്; കനി കുസൃതി
കൊച്ചി: മലയാള സിനിമയ്ക്ക് പുറമേ ഹിന്ദി വെബ്സീരിസിൽ അടക്കം നിറഞ്ഞു നിൽക്കുന്ന നടിയാണ് കനി കുസൃതി. ജീവിതത്തെ തന്റേതായ കാഴ്ച്ച്ചപ്പാടിൽ കാണുന്നതിലാണ് അവർക്ക് ഇഷ്ടം. ഇതേക്കുറിച്ചെല്ലാം അവർ തുറന്നുപറഞ്ഞു രംഗത്തുവന്നു. തനിക്ക് ഒരു 28 വയസാകുന്നതു വരെ ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷേ ഭാവിയിൽ എന്നെങ്കിലും ഒരു കുഞ്ഞിന് ജന്മം നൽകണമെന്ന ചിന്ത വന്നലോ എന്ന് കരുതി നേരത്തെ അണ്ഡം ശീതികരിച്ചു സൂക്ഷിച്ചിട്ടുണ്ടെന്ന് കനി കുസൃതി വ്യക്തമാക്കി.
'എനിക്ക് ഇപ്പോൾ 38 വയസായി. സ്വന്തമായി ഒരു കുഞ്ഞു വേണമെങ്കിൽ അത് ഇപ്പോഴൊക്കെ അല്ലേ സാധിക്കൂ. അതുകൊണ്ട് കുറച്ച് കാശ് സേവ് ചെയ്ത് എഗ്സ് ഫ്രീസ് ചെയ്തു വച്ചിട്ടുണ്ട്. ഇനിയിപ്പോൾ എനിക്ക് ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിലും ആവശ്യക്കാർക്ക് കൊടുക്കാനും തയ്യാറാണ്'- കനി വണ്ടർവാൾ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഫാമിലി എന്നൊരു ഫീൽ ഇഷ്ടമാണെങ്കിലും കുഞ്ഞുങ്ങളും ഭർത്താവുമൊക്കെയായി സ്വന്തമായൊരു ഒരു കുടുംബം വേണമെന്ന് തോന്നിയിട്ടില്ലെന്നും കനി പറയുന്നു.
'മാനസികമായും സാമ്പത്തികമായും തയ്യാറാണെങ്കിൽ ഒരു കുഞ്ഞിനെ വളർത്താമെന്ന് ഭാവിയിൽ ചിലപ്പോൾ എനിക്ക് തോന്നാം. അതുപോലെ കുട്ടിക്കു വേണ്ടി സമയവും മറ്റു കാര്യങ്ങളും ചിലവഴിക്കാൻ ഞാൻ തയ്യാറായാൽ ഒരു കുട്ടിയെ ദത്തെടുക്കാം എന്നു പോലും തോന്നിയേക്കാം'. എന്നാൽ കുട്ടിയെ വളർത്തുകയാണെങ്കിൽ അത് സിംഗിൾ മദറായി മുന്നോട്ടു പോകാനാണ് താൽപര്യമെന്നും കനി പറഞ്ഞു.
മറുനാടന് ഡെസ്ക്