- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അത്ഭുതം സൃഷ്ടിക്കാൻ കാന്താര 2! ടീസർ പുറത്തിറക്കിയപ്പോൾ സൈബറിടത്തിൽ വൻ കുതിപ്പ്; രണ്ട് ദിവസം കൊണ്ട് രണ്ട് കോടി വ്യൂസ്
ബംഗളുരു: അത്ഭുതം സൃഷ്ടിച്ചു കൊണ്ടാണ് കാന്താര സൈബറിടത്തിൽ കുതിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗം വലിയ പ്രതീക്ഷ ഉണർത്തുന്നതാണ്. കാന്താര 2 ടീസർ യൂട്യൂബ് ട്രെൻഡിങിൽ മുന്നിലാണിപ്പോൾ. രണ്ട് ദിവസംകൊണ്ട് രണ്ട് കോടിയോളം (20 മില്യൺ) പ്രേക്ഷകരാണ് ടീസർ കണ്ടത്. 24 മണിക്കൂർ കൊണ്ട് ടീസർ 10 മില്യൺ വ്യൂസും (ഒരുകോടി) നേടിയിരുന്നു.
തെന്നിന്ത്യൻ സിനിമയായി റിലീസ് ചെയ്ത് ഇന്ത്യൻ സിനിമയിൽ തന്നെ ചലനമുണ്ടാക്കിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച് ചിത്രം പ്രായഭേദമന്യേ സിനിമാസ്വാദകരെ ആകർഷിച്ചിരുന്നു. രണ്ടാം ഭാഗത്തിൽ കാന്താരയുടെ ബാക്കി കഥയല്ല ചിത്രീകരിക്കുന്നത്, ഒന്നാം ഭാഗത്തിനു മുൻപുള്ള കാലഘട്ടം കാണിക്കുന്ന പ്രീക്വലാണ് എന്നാണ് റിപ്പോർട്ട്. 'കാന്താര: എ ലെജൻഡ് ചാപ്റ്റർ വൺ' എന്നാണ് പ്രീക്വലിന്റെ പേര്. ഇതിന്റെ
ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്‌ബസ്റ്റർ ചാർട്ടിൽ ഇടം നേടിയിരുന്നു. കന്നഡയിൽ മാത്രമല്ല ഇന്ത്യയിലെ വിവിധ ഭാഷകളിൽ ബ്ലോക്ക്‌ബസ്റ്റർ വിജയം നേടിയിരുന്നു. കാന്താര 2ൽ റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയാണ് പറയുക എന്നാണ് സൂചന.
ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം റിഷഭ് ഷെട്ടിയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ. മംഗലാപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്‌നാഥ്. പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ.