തിരുവനന്തപുരം: പഴയകാല നടി രാധയുടെ മകളുമായ നടിയുമായ കാർത്തിക നായർ വിവാഹിതയായി. രോഹിത് മേനോൻ ആണ് വരൻ. തിരുവനന്തപുരം കവടിയാർ ഉദയപാലസ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെ നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു.

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി കുടുംബ സമേതമാണ് വിവാഹത്തിൽ പങ്കെടുത്തത്. പാർവതി ജയറാം, രാധിക ശരത് കുമാർ, മേനക, സുഹാസിനി, തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. സിനിമയിൽ നിന്ന് കൂടാതെ രാഷ്ട്രീയ രംഗത്തിൽ നിന്നും നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു.

ചുവന്ന പട്ടു സാരിയിൽ അതിസുന്ദരിയായിരുന്നു കാർത്തിക. സീക്വൻസ് വർക്കോടുകൂടിയ ഫുൾ സ്ലീവ് ബ്ലൗസിനൊപ്പമാണ് പെയർ ചെയ്തത്. സർവാഭരണ വിഭൂഷിതയായി രാഞ്ജിയെ പോലെയാണ് കാർത്തിക ഒരുങ്ങിയത്. വെള്ള കുർത്തയായിരുന്നു രോഹിത്തിന്റെ വിഷം.

കാർത്തികയുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം അമ്മ രാധയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അമ്മയും നടിയുമായ രാധ നായർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വികാരഭരിതമായ കുറിപ്പ് വൈറലായിരുന്നു. കോ എന്ന തമിഴ് ചിത്രത്തിൽ ജീവയുടെ നായികയായാണ് വെള്ളിത്തിരയിൽ കാർത്തിക ചുവടുവെക്കുന്നത്. മലയാളത്തിൽ മകരമഞ്ഞ്, കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.