- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ലുങ്കി ഡാൻസി'ന് ചുവടുവച്ച് കസാൻ ഖാൻ; വികാര നിർഭരമായ കുറിപ്പിനൊപ്പം വീഡിയോ പങ്കുവച്ച് സുഹൃത്ത്
ചെന്നൈ: മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ ഒട്ടേറെ ചിത്രങ്ങളിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ നടനാണ് കസാൻ ഖാൻ. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതൽ അദ്ദേഹം സിനിമയിൽ സജീവമല്ല. മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ' ലൈല ഓ ലൈല' ആയിരുന്നു അവസാനചിത്രം.
കസാൻ ഖാന്റെ വിയോഗത്തിൽ വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും നർത്തകനുമായ ഡാനി ഡാൻസ്. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിലെ ലുങ്കി ഡാൻസ് എന്ന ഗാനത്തിന് ഇരുവരും ചുവടുവയ്ക്കുന്ന വീഡിയോയും അതോടൊപ്പം അദ്ദേഹം പങ്കുവച്ചു.
കാൽനൂറ്റാണ്ടാളോം സിനിമാരംഗത്ത് സജീവമായിരുന്നു കസാൻ ഖാൻ. 1992-ൽ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അൻപതോളം സിനിമകളിൽ അഭിനയിച്ചു.
ഗാന്ധർവ്വം, സിഐഡി മൂസ, ദ കിങ്, വർണപ്പകിട്ട്, ഡ്രീംസ്, ദ ഡോൺ, മായാമോഹിനി, രാജാധിരാജ, ഇവൻ മര്യാദരാമൻ, തുടങ്ങിയ മലയാള ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. ഒട്ടുമിക്കതും വില്ലൻ കഥാപാത്രങ്ങളായിരുന്നു.




