- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിറ്റ്മേക്കർ ജീത്തു ജോസഫിന്റെ മകളും സിനിമാരംഗത്തേക്ക്; കാത്തി അണിയുന്നത് സംവിധായിക കുപ്പായം; ഫോർ ആലീസ് എന്ന ഷോർട്ട് മൂവി പുറത്തിറക്കി
കൊച്ചി: മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ജിത്തു ജോസഫ്. മോഹൻലാലിനെ നായകനാക്കിയ നേര് എന്ന സിനിമ ബോക്‌സോഫീസിൽ വൻ വിജയം നേടിക്കഴിഞ്ഞു. ഇപ്പോൾ പിതാവിന്റെ പാതയിൽ ജിത്തുവിന്റെ മകളും സിനിമയിലേക്ക് ചുവടു വെക്കുകയാണ്. കാത്തി ജീത്തുവും ഇപ്പോഴിതാ സംവിധായിക കുപ്പായമണിയുകയാണ്. ഫോർ ആലീസ് എന്ന സിനിമ ഷോർട്ട് മൂവി വിഭാഗത്തിൽപെട്ടതാണ്. ഇത് യൂട്യൂബ് ചാനൽ വഴിയാണ് സ്ട്രീമിങ്.
ബെഡ്ടൈം സ്റ്റോറീസിന്റെ ബാനറിൽ ജീത്തു ജോസഫ് തന്നെയാണ് സിനിമ നിർമ്മിക്കുന്നത്. എസ്തർ അനിൽ, അഞ്ജലി നായർ, അർഷദ് ബിൻ അൽത്താഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ജീത്തു ജോസഫിനെ പോലെ തന്നെ കാത്തിയുടെ അമ്മയും സഹോദരിയും ഈ ചിത്രത്തിൽ അണിയറയിലുണ്ട്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്യുന്നത് അമ്മ ലിൻഡ ജീത്തുവാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സഹോദരി കാറ്റിന ജീത്തുവാണ്. സിനിമയുടെ സംഗീതം ഒരുക്കുന്നത് വിഷ്ണു ദാസാണ്.
അതേസമയം ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം നേര് തിയറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ രചന അഭിഭാഷക കൂടിയായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നായിരുന്നു. ദൃശ്യം കൂട്ടുകെട്ട് ആയ ജീത്തു ജോസഫും മോഹൻലാലും വീണ്ടുമൊന്നിച്ച ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകനായാണ് മോഹൻലാൽ എത്തിയത്.
മലയാളത്തിൽ അപൂർവ്വമായ കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ എത്തിയ ചിത്രം സമീപകാലത്ത് ഏറ്റവും മികച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ്. ജീത്തു ജോസഫാണെങ്കിൽ തന്റെ സിനിമകളിൽ നിരവധി പുതുമുഖങ്ങൾക്കും ടെലിവിഷൻ കോമഡി പരിപാടികളിലെ താരങ്ങൾക്കും തന്റെ സിനിമയിൽ അവസരം കൊടുക്കാറുണ്ട്.
മറുനാടന് ഡെസ്ക്