ചെന്നൈ: ഗുഡ് ബാഡ് അഗ്ലി എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് തമിഴകത്തെ തല അജിത്തിപ്പോൾ. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ജൂൺ ഏഴ് വരെ ഇവിടെ ചിത്രീകരണം ഉണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം അജിത്തിനൊപ്പമുള്ള ചിത്രം നടൻ ചിരഞ്ജീവി പങ്കുവച്ചിരുന്നു. ആദിക് രവിചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം നടന്നിരുന്നു. ഗുഡ് ബാഡ് അഗ്ലിയുടെ രണ്ടാമത്തെ ഷെഡ്യൂൾ റഷ്യയിലാണ് നടക്കുന്നതെന്നാണ് വിവരം. ചിത്രത്തിൽ നായികയായി നയൻതാരയേയും ശ്രീലീലയേയും പരിഗണിച്ചിരുന്നതായി ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ കീർത്തി സുരേഷ് ചിത്രത്തിൽ ജോയിൻ ചെയ്തതായാണ് വിവരം. ഇത് ആദ്യമായാണ് അജിത്തിനൊപ്പം കീർത്തി സുരേഷ് സ്‌ക്രീൻ പങ്കിടുന്നത്. എസ് ജെ സൂര്യ, സുനിൽ, നസ്ലിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. വാർത്തകൾ അപ്പപ്പോൾ ലഭിക്കാൻ സമകാലിക മലയാളം ആപ് ഡൗൺലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ

മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ഗുഡ് ബാഡ് അഗ്ലിയിൽ ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്. അടുത്ത വർഷം പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും. മാർക്ക് ആന്റണിക്ക് ശേഷം ആദിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.