മുംബൈ: ഇന്ത്യൻ സൈബർ ലോകത്ത് ഏറ്റവു ആരാധകരുള്ള താരദമ്പതികളാണ് അനുഷ്‌ക ശർമയും വിരാട് കോഹ്ലിയും. ഇരുവരും ഒന്നിച്ചെത്തിയ പരസ്യചിത്രം ഇന്റർനെറ്റിൽ വൈറലാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് താരങ്ങളുടെ ഒരു ക്യു. എ സെക്ഷനാണ്. ആരാധകരുടെ ചോദ്യത്തിനായിരുന്നു മറുപടി. തങ്ങളുടെ അവധി ദിനങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചുമാണ് ഇരുവരും വിഡിയോയിൽ പറയുന്നത്. ക്രിക്കറ്റർ എന്ന നിലയിൽ നല്ലൊരു പിതാവും ഭർത്താവുമാണ് കോലി.

മകളോടൊപ്പമുള്ള ഞായറാഴ്ചകളാണ് ഏറ്റവും പ്രിയപ്പെട്ടതെന്നാണ് കോഹ്ലി പറയുന്നത്. വീട്ടിലെ ഞായറാഴ്ചകൾ എങ്ങനെയാണെന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി. 'അവധി ദിനങ്ങളെല്ലാം ഞങ്ങൾ മകൾക്കൊപ്പമാണ് ചെലവഴിക്കുന്നത്. മുറിയിലിരുന്ന് മകൾക്കൊപ്പം കളിക്കുകയും കോഫി കുടിക്കുകയും ചെയ്യും. ശേഷം അവൾ ഉറങ്ങുമ്പോൾ ടിവിയിൽ ഞങ്ങൾക്ക് ഇഷ്ടമുള്ളത് കാണും'- കോഹ്ലി പറഞ്ഞു. കൂടാതെ കളർ ചെയ്യുമെന്നും ബ്ലോക്കുകൾ നിർമ്മിക്കുമെന്നും അനുഷ്‌ക കൂട്ടിച്ചേർത്തു.

യാത്രയെ കുറിച്ചുള്ള ചോദ്യത്തിനും താരങ്ങൾ മറുപടി നൽകി. ദക്ഷിണാഫ്രിക്കയിൽ വന്യജീവി സഫാരിയെക്കുറിച്ചാണ് വിരാട് പറഞ്ഞത്. എപ്പോഴും യാത്രകൾ പ്ലാൻ ചെയ്യുന്നത് താനാണെന്നും മകളുമൊന്നിച്ച് ഇവിടേക്ക് യാത്ര പോകുമെന്നും  അനുഷ്‌കയും വ്യക്തമാക്കി.

വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് അനുഷ്‌ക. സിനിമയിൽ സജീവമല്ലെങ്കിലും പരസ്യ ചിത്രങ്ങളിൽ നടി പ്രത്യക്ഷപ്പെടാറുണ്ട്.