- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ നിന്നുള്ള ചിത്രം പങ്കിട്ട് കുഞ്ചാക്കോ ബോബൻ
ഷാർജ: മലയാളികളുടെ പ്രിയ നടൻ ചാക്കോച്ചൻ സിനിമാ തിരക്കുകൾക്കൊപ്പം കുടുംബ ജീവിതവും സുന്ദരമായി കൊണ്ടു പോകുന്ന നടനാണ്. സിനിമാകുടുംബത്തിൽ നിന്നെത്തി അഭിനേതാവായ ചാക്കോച്ചൻ വളരെ പെട്ടെന്നു ജനഹൃദയങ്ങളിൽ റൊമാന്റിക് ഹീറോ ആയി മാറിയത്. വർഷങ്ങൾ കഴിയുന്തോറും തന്റെ അഭിനയത്തിൽ മാറ്റങ്ങൾ വരുത്തി വില്ലനായും പക്വതയുള്ള നായകനായും താരം തിളങ്ങുകയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ പുതിയ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഷാർജയിൽ പോയി ഒരു കുട്ടനാട്ടുകാരന്റെ പോസിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം. 'രാവിലെ ജോഗിങ്ങിന് ഇറങ്ങിയാലും വെള്ളവും തോണിയും തുഴയുമൊക്കെ കണ്ടാൽ നിങ്ങളിലെ കുട്ടനാട്ടുകാരന് എതിർക്കാൻ കഴിയാതെ വരുമ്പോൾ... ഷാർജ ഡയറീസ്... കനോയ്... പ്രഭാത ആശ്വാസം...' എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്.
Next Story