- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകളെ ചേർത്തുപിടിച്ച് ചുംബിച്ച് ലേഖ എം.ജി.ശ്രീകുമാർ; ചിത്രങ്ങൾ വൈറൽ; ഇരുവരെയും കണ്ടിട്ട് സഹോദരിമാരെപ്പോലെ തോന്നുന്നുവെന്ന് കമന്റുകൾ
തിരുവനന്തപുരം: മകൾ ശിൽപ്പയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ച് ഗായകൻ എം.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ. 'അടിക്കുറിപ്പുകൾ ആവശ്യമില്ല' എന്ന കുറിപ്പോടെയാണ് ശിൽപയ്ക്കൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾ ലേഖ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
ശിൽപയെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ലേഖയെ ചിത്രങ്ങളിൽ കാണാനാകും. ശിൽപ തിരിച്ച് ലേഖയെയും ചുംബിക്കുന്നു. ഇരുവരെയും കണ്ടിട്ട് സഹോദരിമാരെപ്പോലെ തോന്നുന്നുവെന്നാണ് ആരാധകരുടെ കമന്റ്. ചിത്രങ്ങൾ ഇതിൺനാടകം വൈറലായികഴിഞ്ഞു. അടുത്തിടെയാണ് മകളെക്കുറിച്ച് ലേഖ ശ്രീകുമാർ വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് ശിൽപയുടെ താമസം.
എം.ജി.ശ്രീകുമാറും ലേഖയും പ്രണയ വിവാഹിതരായവരാണ്. വിവാഹത്തിനു മുൻപ് ഏകദേശം 15 വർഷത്തോളം ലിവിങ് ടുഗെദർ ആയിരുന്നു. അതിനു ശേഷം 2000ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരാകുകയായിരുന്നു.
മറുനാടന് ഡെസ്ക്