- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവിനൊപ്പം കൊടൈക്കനാലിൽ പോയി മഷ്റൂം പരീക്ഷിച്ചു; കാട്ടിലിരുന്നു മെഡിറ്റേഷൻ ചെയ്തു; അന്ന് 23 വയസായിരുന്നു: ലെന പറയുന്നു
കൊച്ചി: തന്റെ 23ാം വയസിൽ മഷ്റൂം പരീക്ഷിച്ചിട്ടുണ്ടെന്ന് നടി ലെന. ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം കൊടൈക്കനാലിൽ പോയാണ് മഷ്റൂം പരീക്ഷിക്കുന്നത്. അതിനു ശേഷം കൊടൈക്കനാലിലെ കാട്ടിൽ ഇരുന്ന് ധ്യാനിച്ചെന്നും സെലിബ്രിറ്റി ഡയലോഗ്സിൽ ലെന പറഞ്ഞു. 20കളിൽ ഞാൻ പല കാര്യങ്ങളിലും പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
അന്ന് ഞാൻ വിവാഹം കഴിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. എന്റെ ഭർത്താവും സുഹൃത്തുക്കളും കൂടി കൊടൈക്കനാലിൽ പോയി മഷ്റൂം കഴിക്കാൻ തീരുമാനിച്ചു. ഞാൻ മഷ്റൂം കഴിച്ചു, എനിക്ക് അന്ന് 23 വയസായിരുന്നു പ്രായം. സൈലോസൈബിക് എന്നാണ് അതിനെ പറയുന്നത്. ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന് നൽകി അഭിമുഖത്തിലാണ് ലെന ഇക്കര്യം വ്യക്തമാക്കിയത്.
ഇക്കാലത്ത് 60 ശതമാനത്തിൽ അധികം പേരും ഇതെല്ലാം പരീക്ഷിക്കുന്നുണ്ട്. എന്നാൽ 20 വർഷം മുൻപ് അതെല്ലാം വളരെ വിരളമായിരുന്നു. മഷ്റൂം കഴിച്ച ശേഷം കൊടൈക്കനാൽ കാട്ടിൽ ഇരുന്ന് മെഡിറ്റേഷൻ ചെയ്യ്തു. എനിക്ക് അറിയേണ്ടിയിരുന്നത് എന്താണ് ദൈവം എന്നാണ്. എത്ര പേർ ഈ കാര്യം ചോദിക്കാറുണ്ട്. മുൻ ജന്മത്തിൽ ഞാൻ ബുദ്ധിസ്റ്റ് സന്യാസി ആയതിനാലാണ്.- ലെന പറഞ്ഞു.
ഇപ്പോഴത്തെ ഗവേഷണങ്ങൾ നോക്കിയാൽ ഇത്തരം സൈക്കഡിലിക്സ് മാനസികാരോഗ്യത്തിനുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നതായി മനസിലാക്കാം. അലോപ്പതി മരുന്നുകൾ പോലെയല്ല, ഇത് വലിയ മാറ്റങ്ങളുണ്ടാക്കുന്നതായാണ് പഠനങ്ങളിൽ പറയുന്നത്. ഇത് പ്ലാന്റ് മെഡിസിൻ ആണ്. പ്ലാന്റ് മെഡിസിനുകളെ കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടത്. അല്ലാതെ നേരമ്പോക്കായിയിട്ടല്ല. അറിവില്ലായ്മയുടെ പേരിൽ നിരവധി പേരാണ് സൈക്കഡലിക്സിനെക്കുറിച്ച് മോശം പറയുന്നതെന്നും ലെന കൂട്ടിച്ചേർത്തു.
മഷ്റൂം പരീക്ഷിക്കുന്ന സമയത്ത് താനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയിരുന്നു എന്നാണ് ലെന പറയുന്നത്. സൈക്കഡലിക് എന്ന വാക്കിന്റെ അർത്ഥം തന്നെ 'ആത്മാവിനെ വെളിപ്പെടുത്തൽ' എന്നാണ്. ആയുർവേദം പോലെയൊക്കെ ഇതിനെ നോക്കിക്കാണുകയാണെങ്കിൽ പ്രകൃതിയിൽ വളരുന്ന ദൈവികമായ ഒന്നായി ഇതിനെ കാണാനാവുമെന്നും താരം പറഞ്ഞു.