- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തീയറ്ററിൽ ഇപ്പോഴും മികച്ച രീതിയിൽ ഓടുന്നു; ഡിമാൻഡ് കൂടിയതോടെ ലിയോ ഒടിടിയിൽ എത്താൻ വൈകും; റിലീസ് മാറ്റി
ചെന്നൈ: ദളപതി വിജയ്യുടെ ലിയോ മികച്ച വിജയമായിരുന്നു. ഇപ്പോഴും തിയറ്ററിൽ തുടരുന്ന ചിത്രം നവംബർ 17ന് ഒടിടിയിൽ റിലീസ് ചെയ്യും എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയിരിക്കുകയാണ്. നവംബർ 23നാകും ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.
തമിഴ്‌നാട്ടിൽ നൂറിലേറെ തീയറ്ററുകളിൽ ഇപ്പോഴും ചിത്രം നിറസദസ്സിൽ പ്രദർശനം തുടരുന്നതിനാലാണ് ഒടിടി റിലീസ് ഒരാഴ്ച കൂടി നീട്ടിയത് എന്നാണ് വിവരം. ഒക്ടോബർ 19ന് റിലീസിന് എത്തിയ ലിയോ ഇതിനോടകം 600 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായും ലിയോ മാറി. ദീപാവലിക്ക് വൻ പ്രതീക്ഷയിൽ എത്തിയ ജപ്പാൻ അത്ര വിജയമാകാതിരുന്നതും ലിയോയ്ക്ക് ഗുണം ചെയ്തു.
വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി റൈറ്റ് വൻ തുകയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്. ഒടിടി റൈറ്റ്‌സിൽ ഒരു തെന്നിന്ത്യൻ സിനിമയ്ക്ക് ലഭിച്ച ഉയർന്ന തുകയാണ് ലിയോയ്ക്ക് നെറ്റ്ഫ്‌ളിക്‌സ് നൽകിയത് എന്നാണ് നിർമ്മാതാവ് ലളിത് കുമാർ പറഞ്ഞത്. ചിത്രത്തിന്റ ഒടിടി റിലീസ് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിരുന്നില്ല. നവംബർ 17 ന് എത്തുമെന്നായിരുന്നു സൂചന. ചിത്രത്തിന്റെ എക്സ്റ്റൻഡഡ് വേർഷനായിരിക്കുമോ ഒടിടിയിൽ എത്തുക എന്ന സൂചനയുമുണ്ട്.