- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യ ദിവസത്തെ ബോക്സോഫീസ് കലക്ഷൻ നിലനിർത്താൻ കഴിയാതെ മറ്റുള്ള ദിവസങ്ങൾ; ലിയോ ആയിരം കോടി നേടില്ലെന്ന് നിർമ്മാതാവ്
ചെന്നൈ: ആദ്യ ദിനം വൻ കളക്ഷൻ നേടി പുത്തൻ റെക്കോർഡിട്ടിരിക്കുകയാണ് ലിയോ. ആദ്യ ദിനം 148 കോടിക്ക് മുകളിലായിരുന്നു ചിത്രം വാരിയത്. ഈ വർഷത്തെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനാണ് ഇത്. എന്നാൽ രണ്ടാം ദിനം ആയപ്പോഴേക്കും സിനിമയുടെ ആ കുതിപ്പ് തീരുകയാണ് ഉണ്ടായത്. സിനിമ ആയിരം കോടി എന്ന സ്വപ്ന നമ്പറിലേക്ക് ലിയോ എത്തില്ല എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് എസ്എസ് ലളിത് കുമാർ പറയുന്നത്.
ലോകേഷ് കനകരാജും വിജയ് യും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം തമിഴിൽ നിന്നുള്ള ആദ്യ ആയിരം കോടിയാകും എന്ന് പ്രതീക്ഷിച്ചവരും ഏറെയാണ്. എന്നാൽ അത്ര വലിയ കളക്ഷൻ ചിത്രം നേടില്ല എന്നാണ് നിർമ്മാതാവ് തന്നെ പറയുന്നത്. ചിത്രത്തിന്റെ ഹിന്ദി വേർഷൻ വലിയ കളക്ഷൻ നേടുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നാണ് ലളിത് കുമാർ പറഞ്ഞത്. എന്നാൽ ബോക്സ് ഓഫിസിൽ വമ്പൻ കളക്ഷൻ തന്നെ ചിത്രം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസ്റ്ററിനു ശേഷം വിജയ് യും ലോകേഷും ഒന്നിക്കുന്ന ചിത്രമായതിനാൽ ആരാധകരും ആവേശത്തിലായിരുന്നു. വിക്രത്തിന്റെ വിജയത്തിന് ശേഷമുള്ള ലോകേഷ് ചിത്രം എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ സെക്കൻഡ് ഹാഫ് പലരേയും നിരാശരാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.