കൊച്ചി: മകൾ കല്യാണിക്കൊപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ് നടി ലിസി. അമ്മയുടെയും മകളുടെയും ട്രിപ്പ് എന്ന അടിക്കുറുപ്പുമായി ലിസി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ലണ്ടനിലാണ് ലിസിയും കല്യാണിയും ഇപ്പോൾ ഉള്ളത്. കണ്ടാൽ സഹോദരിമാരെപ്പോലെ ഉണ്ടെന്നും ലിസി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരണമെന്നുമൊക്കെയാണ് കമന്റുകൾ.

ലിസിയുടെ സുഹൃത്തുക്കളായ നടി രാധിക ശരത്കുമാർ, ഖുശ്‌ബു സുന്ദർ എന്നിവരും കമന്റുമായെത്തിയിട്ടുണ്ട്. കല്യാണി പകർത്തിയ ചിത്രങ്ങളാണ് ലിസി പങ്കുവെച്ചിരിക്കുന്നത്.

പ്രിയദർശൻ സിനിമകളിലൂടെയാണ് ലിസി മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറുന്നത്. 1990 ഡിസംബറിൽ പ്രിയദർശനും ലിസിയും വിവാഹിതരായി. നീണ്ട 22 വർഷത്തെ ദാമ്പത്യം 2014 ൽ അവസാനിച്ചു.

 

 
 
 
View this post on Instagram

A post shared by Lissy Lakshmi (@lissylakshmi)