- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ ആഗ്രഹിച്ചു; പ്രധാന വേഷത്തിൽ സൂര്യയും കാർത്തിയും: ഇനിയും സാധ്യതയുള്ള കഥയാണത്: ലോകേഷ് കനകരാജ്
ചെന്നൈ: ദളപതി വിജയ്യെ നായകനാക്കി ഒരുക്കുന്ന ലിയോയിലൂടെ ആരാധകരെ വീണ്ടും അമ്പരപ്പിക്കാനുള്ള ഒരുക്കത്തിലാണ് ലോകേഷ് കനകരാജ്. ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുകയാണ് ആ സിനിമയ്ക്ക് വേണ്ടി. ഇതിനിടെ മറ്റൊരു സിനിമയുടെ റീമേക്കിനെ കുറിച്ചു തുറന്നു പറഞ്ഞിരിക്കയാണ് ലോകേഷ്.
ലോകേഷ് താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് മലയാളം സിനിമയിലാണ് എന്നതാണ് പ്രത്യേകത. അയ്യപ്പനും കോശിയിലുമാണ് ലോകേഷ് താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. സൂര്യയേയും കാർത്തിയേയും പ്രധാന കഥാപാത്രങ്ങളാക്കി ചിത്രമെടുക്കാനാണ് ആലോചിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയ്യപ്പനും കോശിയും തമിഴിൽ റീമേക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതിൽ അയ്യപ്പനും കോശിയുമായി സൂര്യയെയും, കാർത്തിയെയുമാണ് വിചാരിച്ചത്. എന്നാൽ തിരക്കുകൾ കാരണവും മറ്റ് ചിത്രങ്ങളുടെ ഉത്തരവാദിത്വം ഉള്ളതിനാലും അത് നടന്നില്ല. എന്നാൽ ഇനിയും സാധ്യതയുള്ള ഒരു കഥയാണ് അത്.- ലോകേഷ് പറഞ്ഞു.
നേരത്തെയും അയ്യപ്പനും കോശിയും സിനിമയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു. അടുത്തകാലത്ത് തന്നെ ഏറ്റവും ആകർഷിച്ച തിരക്കഥയാണ് ഇത് എന്നായിരുന്നു വിക്രം പ്രമോഷനിടെ ലോകേഷ് പറഞ്ഞത്.
പൃഥ്വിരാജിനേയും ബിജു മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. പവൻ കല്യാണും റാണ ദഗ്ഗുബാട്ടിയും പ്രധാന വേഷത്തിലെത്തിയ ചിത്രം യഥാർത്ഥ തിരക്കഥയിൽ നിന്ന് കാര്യമായ മാറ്റം വരുത്തിയാണ് എത്തിയത്.