- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഫൈറ്റ് ക്ലബ്ബ്'; ലോകേഷ് കനകരാജിന്റെ നിർമ്മാണ കമ്പനിയുടെ ആദ്യമായി നിർമ്മിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത്
ചെന്നൈ: ജി സ്‌ക്വാഡ് എന്ന പേരിൽ സ്വന്തം നിർമ്മാണ കമ്പനി ആരംഭിക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് സംവിധായകൻ ലോകേഷ് കനകരാജ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സ്വന്തം നിർമ്മാണത്തിൽ ആദ്യമായി എത്തുന്ന സിനിമയുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിരിക്കുകയാണ് ലോകേഷ്. 'ഫൈറ്റ് ക്ലബ്ബ്' എന്നാണ് ചിത്രത്തിന്റെ പേര്.
' ഫൈറ്റ് ക്ലബ്ബ്' ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അബ്ബാസ് എ റഹ്മത്ത് ആണ്. ഉറിയടി ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാർ ആണ് ചിത്രത്തിലെ നായകൻ. ടൈറ്റിൽ പോസ്റ്റർ സഹിതമാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
തന്റെ സുഹൃത്തുക്കളിൽ നിന്നും സഹായികളിൽ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങൾ പ്രചോദിപ്പിക്കാനും അവരുടെ ചിത്രങ്ങൾ പ്രേക്ഷകരിലെത്തിക്കാനും ലക്ഷ്യമാക്കി ലോകേഷ് ആരംഭിച്ച ബാനർ ആണ് ജി സ്‌ക്വാഡ്.
Next Story