കൊച്ചി: ദിലീപ് നായകനായ കാര്യസ്ഥൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മഹിമ നമ്പ്യാർ. കാര്യസ്ഥനിൽ ദിലീപിന്റെ അനിയത്തിയുടെ വേഷത്തിലാണ് മഹിമ അഭിനയിച്ചത്. അതിന് ശേഷം തമിഴിലേക്ക് പോയ മഹിമ നായികയായി കുറച്ച് സിനിമകളിൽ അഭിനയിക്കുകയും തിളങ്ങുകയും ചെയ്തിരുന്നു. എന്നമോ നടക്കുത് ആണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം.

ആർഡിഎക്സ് എന്ന മലയാള ചിത്രത്തിലുടെയാണ് മഹിമ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ഷെയ്ൻ നീഗം അവതരിപ്പിച്ച റോബർട്ട് എന്ന കഥപാത്രത്തിന്റെ നായികയായ മിനിയെ ആണ് മഹിമ അവതരിപ്പിച്ചത്. ചിത്രം വമ്പൻ ഹിറ്റായതോടെ മഹിമയ്ക്കും ആരാധകർ കൂടി.

ഷൂട്ടിങ്ങില്ലാത്ത ഇടവേളകൾ ആസ്വദിക്കാനിറങ്ങിയ മഹിമയുടെ കുറച്ച് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പാലരുവി വെള്ളച്ചാട്ടം കാണാനിറങ്ങിയ ചിത്രങ്ങൾ മഹിമ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
പച്ച ടീഷർട്ടിനും ജീൻസിനുമൊപ്പം കൂളിങ് ഗ്ലാസും ധരിച്ചുള്ള മഹിമയുടെ ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേശിലാണ് മഹിമ ഇപ്പോൾ അഭിനയിക്കുന്നത്.

 
 
 
View this post on Instagram

A post shared by Mahima Nambiar (@mahima_nambiar)