ചെന്നൈ: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവതിയും. രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്. കാളിദാസ് ജയറാമും, മാളവിക ജയറാമും. ഇതിൽ കാളിദാസ് ജയറാം ഇപ്പോൾ സിനിമയിൽ സജീവമാണ്. എന്നാൽ അഭിനയ രംഗത്തേക്ക് മാളവിക ഇതുവരെ കാലെടുത്ത് വച്ചിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ മാളവിക സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും മാളവിക പങ്കുവെയ്ക്കാറുണ്ട്.

അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന സൂചന മാളവിക നൽകിരുന്നു. ഒരു പുരുഷന്റെ കയ്യിൽ കൈ കോർത്തിരിക്കുന്ന ചിത്രം മാളവിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെയ്ക്കുകയായിരുന്നു. പിന്നാലെ കാമുകനൊപ്പമെന്ന് തോന്നിക്കുന്ന ഒരു ചിത്രം പോസ്റ്റായും താരപുത്രി പങ്കുവെച്ചു.പിന്നാലെ ആരാണ് കാമുകൻ എന്ന രീതിയിലുള്ള ചർച്ചകളും സജീവമായിരുന്നു.

ഇപ്പോഴിതാ തന്റെ കാമുകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് മാളവിക ജയറാം. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.

'എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബർത്ത് ഡേ. എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്നാണ് മാളവിക ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് മാളവിക ചിത്രം പങ്കുവെച്ചിരിക്കുന്നത്.