- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയത്തിൽ തിളങ്ങി മാളവികയും കാമുകനും; സൈബറിടത്തിൽ ചിത്രങ്ങൾ പ്രചരിക്കുന്നു
ചെന്നൈ: കഴിഞ്ഞ ദിവസമാണ് നടൻ കാളിദാസ് ജയറാമും കാമുകി മോഡലായ തരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ജയറാം കുടുംബസമേതം ആഘോഷമായാണ് മകന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്.
കാളിദാസിന്റെ വിവാഹനിശ്ചയം കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങാണെന്നാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയും നൽകുന്ന സൂചന. ചടങ്ങിൽ മാളവികയുടെ കാമുകനും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.
എന്നാൽ മാളവികയുടെ ഭാവിവരൻ ആരെന്നു ഇനിയും കൃത്യമായ വിവരമില്ല. അദ്ദേഹം ആരെന്നോ പേര് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. മുഖം മാത്രമാണ് ഇതുവരെയും എല്ലാവരും കണ്ടത്
അടുത്തിടെയാണ് തന്റെ കാമുകനെ എല്ലാവർക്കും പരിചയപ്പെടുത്തി മാളവിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടത്്. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.
'എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബർത്ത് ഡേ. എന്നും എപ്പോഴും ഞാൻ നിന്നെ സ്‌നേഹിക്കുന്നു' എന്നാണ് മാളവിക ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് മാളവിക ചിത്രം പങ്കുവെച്ചത്.