- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇപ്പോ മനസുവച്ചാൽ മഞ്ജു വാര്യരുടെ മകളാകാം', അയാൾ പിന്നിൽ നിന്ന് കടന്നുപിടിച്ചു, കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു; കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി മാളവിക ശ്രീനാഥ്

തിരുവനന്തപുരം: നടി മാളവിക ശ്രീനാഥ് താൻ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞത് ചർച്ചയാകുന്നു.ഓഡിഷനുവേണ്ടി വിളിച്ചു വരുത്തി മോശമായി പെരുമാറി എന്നാണ് മാളവിക പറഞ്ഞത്.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒരു ചിത്രത്തിൻ ഓഡിഷനിടെ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് നടി വ്യക്തമാക്കുന്നത്.നടി മഞ്ജു വാര്യരുടെ മകളുടെ റോളിലേക്കായിരുന്നു ഓഡീഷൻ നടന്നതെന്ന് വെളിപ്പെടുത്തിയ നടി ഉപദ്രവിക്കാൻ ശ്രമിച്ചത് ആരാണെന്ന് വ്യക്തമാക്കിയില്ല.അമ്മയും സഹോദരിയും ഒപ്പമുണ്ടായിട്ടും താൻ എങ്ങനെയാണ് ദുരനുഭവം നേരിട്ടതെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
മൂന്നു വർഷം മുൻപാണ് സംഭവമുണ്ടാകുന്നത്. മഞ്ജു വാര്യർ നായികയാവുന്ന ചിത്രത്തിൽ മകളുടെ വേഷത്തിലേക്ക് പരിഗണിക്കുന്നു എന്നാണ് ഓഡിഷന് വിളിച്ചപ്പോൾ പറഞ്ഞത്. ഇവർ അയച്ച വണ്ടിയിലാണ് ഓഡിഷന് എത്തിയത്.അമ്മയും അനുജത്തിയും തനിക്കൊപ്പമുണ്ടായിരുന്നു എന്നാണ് മാളവിക പറഞ്ഞത്.അര മണിക്കൂർ ഓഡിഷൻ കഴിഞ്ഞ ശേഷം എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംങ് റൂമിൽ പോയി ശരിയാക്കിയിട്ട് വരൂ എന്ന് പറഞ്ഞു, ഞാൻ ഡ്രസിംങ് റൂമിൽ പോയ ഉടൻ ഇയാൾ പിന്നാലെ വന്ന് എന്നെ പുറകിൽ നിന്ന് കടന്നു പിടിക്കുകയായിരുന്നു.
അത്യാവശ്യം നീളവും തടിയും ഉള്ളയാളായിരുന്നു.എത്ര തട്ടി മാറ്റിയിട്ടും അയാൾ പോകുന്നുണ്ടായിരുന്നില്ല. ഇപ്പോ ഒന്ന് മനസ് വച്ചാൽ മഞ്ജു വാര്യരുടെ മോളായായിരിക്കും സ്‌ക്രീനിൽ മാളവികയെ കാണുക എന്ന് പറഞ്ഞു.അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാൽ മതിയെന്ന് പറഞ്ഞു. കരഞ്ഞുകൊണ്ട് അയാളുടെ ക്യാമറ തട്ടിത്താഴെയിടാൻ നോക്കി. അയാളുടെ ശ്രദ്ധ മാറിയ സമയത്ത് അവിടെ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു എന്നാണ് മാളവിക പറഞ്ഞു.
നേരെ ഒരു ബസ് വരുന്നുണ്ടായിരുന്നു. അതിൽ ചാടികയറി ഞാൻ. പിറകെ എന്താണ് എന്നറിയാതെ അമ്മയും അനുജത്തിയും ഓടിയെത്തി. അവർ ബസ് നിർത്തിച്ച് അതിൽ കയറി. പത്ത് മിനുട്ടോളം ബസിൽ നിന്ന് ഞാൻ അലറികരയുകയായിരുന്നു. ഇതുപോലെ ഒന്നോ രണ്ടോ അനുഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്' -മാളവിക ശ്രീനാഥ് അഭിമുഖത്തിൽ പറഞ്ഞു.മധുരം, സാറ്റർഡേ നൈറ്റ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് മാളവിക ശ്രീനാഥ്.


