കൊച്ചി: നിവിൻ പോളി നായകനായി എത്തിയ മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ജൂലൈ 5 ന് സ്ട്രീമിങ് ആരംഭിക്കും. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിനു ശേഷമാണ് ഒടിടിയിൽ എത്തുന്നത്.

മെയ് 1നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ നിർമ്മാണം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ ചിത്രമെന്നാണ് അണിയറക്കാർ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ തിയറ്ററിൽ മികച്ച വിജയം സ്വന്തമാക്കാൻ ചിത്രത്തിനായില്ല. ചിത്രത്തിനെതിരെ ഉയർന്ന കോപ്പിയടി വിവാദവും വലിയ ചർച്ചയായി.

നിവിൻ പോളിക്കൊപ്പം ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. സുദീപ് ഇളമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. ജേക്‌സ് ബിജോയ് ആണ് സം?ഗീതം നിർവഹിച്ചത്. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റിങ്- കളറിങ് ശ്രീജിത്ത് സാരംഗ്, ആർട്ട് ഡയറക്ടർ അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ് സേവിയർ.