- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രദ്ധിച്ചില്ലെങ്കിൽ ഷാരൂഖിന് പറ്റിയതു പോലെ സംഭവിക്കും; മലൈക അറോറ
ചെന്നൈ: നിർജ്ജലീകരണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ ഷാരൂഖ് ഖാൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് നേടിയത് കഴിഞ്ഞ ദിവസമാമ്. ഇപ്പോഴിതാ നടി മലൈക അറോറ താരത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ആരോഗ്യ കാര്യങ്ങളിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും അതീവശ്രദ്ധ പുലർത്തുന്ന ഒരാൾ കൂടിയാണ് മലൈക.
'നമ്മൾ നമ്മുടെ പരിസ്ഥിതിയെക്കുറിച്ച് ബോധവാന്മാരാകണമെന്നും അവബോധമുള്ളവരായിരിക്കണമെന്നും ഞാൻ നിരന്തരം പറയുന്നത് അതുകൊണ്ടാണ്. അങ്ങനെയായാൽ മാത്രമേ പ്രകൃതി നമ്മളെ തിരിച്ച് സ്നേഹിക്കുകയുള്ളൂ. എന്നാൽ ശരിയാണ്, ഉഷ്ണ തരംഗം പോലെയുള്ള കാര്യങ്ങളിൽ നമ്മുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ല.
അതുകൊണ്ട് എപ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക, ധാരാളം വെള്ളം കുടിക്കുക, തണുപ്പുള്ളതും സുഖപ്രദവുമായ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക, കൈയിൽ കുട കൊണ്ടു നടക്കാൻ ശ്രമിക്കുക'- ഇതാണ് എനിക്ക് നിങ്ങൾക്ക് നൽകാൻ കഴിയുന്ന ചെറിയ ടിപ്പുകൾ.
ഷാരൂഖിനൊപ്പം ഭാര്യ ഗൗരിയും മകൾ സുഹാന ഖാനും ആശുപത്രിയിലുണ്ടായിരുന്നു. നിലവിൽ ഷാരൂഖിന്റെ ആരോഗ്യനില തൃപ്തികരമാണ്. താരത്തെ കാണാൻ വൻ ജനാവലിയായിരുന്നു ബുധനാഴ്ച ആശുപത്രിയിൽ തടിച്ചു കൂടിയത്. ചൂട് താങ്ങാൻ കഴിയാതെയാണ് താരത്തിന് ആരോഗ്യപ്രശ്നമുണ്ടായത്. നിർജ്ജലീകരണവും തളർച്ചയും വന്നതിനൊപ്പം സൂര്യാഘാതവും ഏറ്റിരുന്നു.