മുംബൈ: ബോളിവുഡ് താരം മലൈക അറോറ സൈബറിടത്തിൽ ഏറ്റവും ശ്രദ്ധ നേടുന്ന താരങ്ങളിൽ ഒരാളാണ്. ഇപ്പോഴിതാ മുൻ ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാമിനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് മലൈക. ഒപ്പം അർജുനൊപ്പം ഇരിക്കുന്ന പ്രണയാതുരമായ ചിത്രവും താരം ഷെയർ ചെയ്തിട്ടുണ്ട്.

മുൻ ഫുട്‌ബോൾ താരത്തോടുള്ള ആദരസൂചകമായി കഴിഞ്ഞ ദിവസം സോനം കപൂർ തന്റെ വീട്ടിൽ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അനിൽ കപൂർ മുതൽ കരിഷ്മ കപൂർ വരെ നിരവധി ബോളിവുഡ് താരങ്ങളെ അതിലേക്ക് ക്ഷണിച്ചിരുന്നു. അർജുൻ കപൂർ, മലൈക അറോറ എന്നിവരും ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. ചിത്രങ്ങൾ പങ്കിട്ട് അത് മകൻ അർഹാനുള്ളതാണെന്ന് മലൈക കുറിച്ചു.

''ഇത് നിനക്കുള്ളതാണ് അർഹാൻ. ഞങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഡേവിഡ്‌ബെക്കാം... ഇത്തരമൊരു ഊഷ്മളമായ മനോഹരമായ സായാഹ്നത്തിന് സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും നിറഞ്ഞ നന്ദി...'' എന്നാണ് ഡേവിഡ് ബെക്കാമിനും അർജുൻ കപൂറിനൊപ്പമുള്ള ചിത്രത്തിന്റെ കൂടെ മലൈക അറോറ കുറിച്ചത്. ഇക്കൂട്ടത്തിൽ അർജുനൊപ്പമുള്ള പ്രണയാതുരമായ ചിത്രവും, അർജുനും ബെക്കാമും കൂടിയുള്ള ചിത്രവും സോനത്തിനും ആനന്ദിനും ഒപ്പം നിൽക്കുന്ന ചിത്രവും മലൈക പങ്കിട്ടിട്ടുണ്ട്.