- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മംമ്ത മോഹൻദാസ് മരണത്തിന് കീഴടങ്ങുന്നുവെന്ന് വ്യാജ വാർത്ത; സോഷ്യൽ മീഡിയ പേജുകൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി
കൊച്ചി: സിനിമാ താരങ്ങളെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന സംഭവം ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ തന്നെ കുറിച്ചു വ്യാജവാർത്ത പ്രചരിപ്പിച്ച സോഷ്യൽ മീഡിയാ പേജുകൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ് രംഗത്തുവന്നു. തന്റെ പേരിൽ വന്ന വ്യാജ വാർത്ത പങ്കുവച്ച ഒരു പേജിന്റെ കമന്റ് ബോക്സിലാണ് മംമ്ത പ്രതിഷേധവുമായി രംഗത്ത് വന്നത്.
'ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ'എന്ന തലക്കെട്ടോടെ ആയിരുന്നു വാർത്ത വന്നത്. ഗീതു നായർ എന്ന പേജിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. വാർത്ത സത്യമാണെന്ന് തെറ്റിദ്ധരിച്ച് ഒട്ടേറെപേർ കമന്റുകൾ ചെയ്തു. ചിലർ അത് ഷെയർ ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മംമ്ത തന്നെ പ്രതികരിച്ചത്.
'ശരി നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിന് ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ ഞാൻ വിചാരിക്കേണ്ടത്? ഇതുപോലെ വഞ്ചിക്കുന്ന പേജുകൾ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക.. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്', എന്നാണ് മംമ്ത കമന്റ് ചെയ്തത്. അതിന് പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്ത് എത്തിയതോടെ പേജ് ഡീആക്ടിവേറ്റാവുകയും ചെയ്തു.
അസേമയം, ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര എന്ന ചിത്രമാണ് മംമ്തയുടേതായി റിലീസിന് ഒരുങ്ങുന്നത്.തമന്ന നായികയായി എത്തുന്ന ചിത്രത്തിൽ സുപ്രധാന വേഷമാണ് മംമ്ത കൈകാര്യം ചെയ്യുന്നത്. നവംബർ 10ന് ബാന്ദ്ര തിയേറ്ററുകളിൽ എത്തും.