- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ദിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് മമ്മൂട്ടി
കൊച്ചി: നടൻ സിദ്ദിഖിന്റെ മകൻ റാഷി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സിനിമാ രംഗത്തെ നിരവധി പ്രമുഖർ റാഷിക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. സിദ്ദിഖിന്റെ മകന്റെ വിയോഗത്തിന്റെ വേദന പങ്കുവെച്ച് മെഗാ സ്റ്റാർ മമ്മൂട്ടിയും രംഗത്തുവന്നു. സോഷ്യൽ മീഡിയയിൽ റാഷിന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് താരം ഹൃദയത്തിൽത്തൊടുന്ന വാക്കുകൾ കുറിച്ചത്. 'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ'- എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
സിനിമ രംഗത്തെ നിരവധി പേരാണ് റാഷിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ദിലീപ്, റഹ്മാൻ, ഫഹദ് ഫാസിൽ, നാദിർഷ, ബാബുരാജ്, ജോമോൾ, ബേസിൽ ജോസഫ്, രജിഷ വിജയൻ, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രൺജി പണിക്കർ, ഷാഫി, ജയൻ ചേർത്തല, ഇടവേള ബാബു, ബാബുരാജ് തുടങ്ങി എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് റാഷിൻ. 37 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു.