- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവാക്കളെ വെല്ലുന്ന സൗന്ദര്യം! സ്റ്റൈലിഷായി മമ്മൂട്ടി; സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ
കൊച്ചി: യുവാക്കളെ സൗന്ദര്യം കൊണ്ട് വെല്ലുവിളിച്ചു മമ്മൂട്ടി. താരത്തിന്റെ ഓരോ പുതിയ ലുക്കിനുമായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മമ്മൂട്ടിയുടെ പുത്തൻ ലുക്കാണ്.
സുഹൃത്തിന്റെ മകന്റേ വിവാഹത്തിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. ഫോട്ടോഗ്രാഫർ ഷൗക്കത്തിന്റെ മകൻ ഇഷാന്റെ വിവാഹത്തിനാണ് താരം ഭാര്യ സുൽഫത്തിനൊപ്പം എത്തിയത്. ദുബായിൽ വച്ചായിരുന്നു വിവാഹം നടന്നത്.
വൈറ്റ് ഷർട്ടും നേവി ബ്ല്യൂ പാന്റ്സുമായിരുന്നു താരത്തിന്റെ വേഷം. ബ്ലാക്ക് ഷൂ ആണ് പെയർ ചെയ്തിരുന്നത്. കൂടാതെ കഴുത്തിലും കയ്യിലും സിൽവർ ആഭരണങ്ങളും അണിഞ്ഞിരുന്നു. മമ്മൂട്ടിക്ക് മാച്ച് ചെയ്ത് വെള്ള ഫ്ളോറൽ സാരിയാണ് സുൽഫത്ത് ധരിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മമ്മൂട്ടിയുടെ ചിത്രമാണ്. എങ്ങനെ ഇത് സാധിക്കുന്നു എന്നാണ് ആരാധകരുടെ ചോദ്യം.
ജയറാം നായകനായെത്തിയ ഓസ്ലർ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ അതിഥി വേഷത്തിലെത്തിയ മമ്മൂട്ടി എത്തിയത്. ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഹോറർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഫെബ്രുവരി 15ന് തിയറ്ററിൽ എത്തും.
മറുനാടന് ഡെസ്ക്