- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കുറച്ചുപേർക്ക് ഈ പോരാട്ടം യഥാർത്ഥമാണ്, ചിലർക്ക് ഇത് വെറും സ്റ്റണ്ട്'; കാൻസർ ദിനത്തിൽ മംമ്ത മോഹൻദാസ് പറയുന്നത്
കൊച്ചി: കാൻസറിനെ ചെറുത്തു തോൽപ്പിച്ച പോരാളിയാണ് മംമ്ത മോഹൻദാസ്. 24ാം വയസിൽ തന്നെ പിടികൂടിയ കാൻസറിനെ വർഷങ്ങൾ നീണ്ട പോരാട്ടത്തിലൂടെയാണ് താരം തോൽപ്പിക്കുന്നത്. അതിനു പിന്നാലെ സിനിമയിൽ ശക്തമായി തിരിച്ചുവരികയും ചെയ്തു. ഇപ്പോൾ ശ്രദ്ധനേടുന്നത് കാൻസർ ദിനത്തിൽ താരം പങ്കുവച്ച കുറിപ്പാണ്.
നടി പൂനം പാണ്ഡെയുടെ മരണനാടകത്തെ പരാമർശിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. കുറച്ചുപേർക്ക് ഈ പോരാട്ടം യഥാർത്ഥമാണ്. മറ്റു ചിലർക്ക് ഈ പോരാട്ടം വെറും സ്റ്റണ്ടാണ്. ഈ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. നിങ്ങളെ സ്വയം ശ്രദ്ധിക്കണം. എന്നും നിങ്ങൾക്ക് ആദ്യ പരിഗണന നൽകണം. ഈ സാധനത്തിന് നിങ്ങളെ തോൽപ്പിക്കാനാവില്ല. നിങ്ങൾക്ക് ഇത് സാധിക്കും. കൂടുതൽ തിളങ്ങൂ. യുദ്ധം ചെയ്യുന്നവരെയും മുന്നിൽ നിന്ന് പോരാടി ജീവൻ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു!- മംമ്ത കുറിച്ചു.
2009ലാണ് താരത്തിന് കാൻസർ സ്ഥിരീകരിക്കുന്നത്. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ 2013ലാണ് താരം രോഗമുക്തി നേടുന്നത്. ഇപ്പോൾ മറ്റൊരു പോരാട്ടത്തിലാണ് താരം. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്രോഗം ബാധിച്ചിരിക്കുകയാണ് താരത്തെ. രോഗബാധയെക്കുറിച്ച് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
മറുനാടന് ഡെസ്ക്