ചെന്നൈ: ബാലതാരമായാണ് മഞ്ജിമ മോഹൻ സിനിമയിൽ അരങ്ങേറിയത്. നായികയായി മാറിയപ്പോൾ തമിഴിൽ നിന്നായിരുന്നു കൂടുതൽ അവസരങ്ങൾ വന്നത്. അഭിനേതാവായ ഗൗതം കാർത്തിക്കാണ് മഞ്ജിമയെ വിവാഹം ചെയ്തത്. ദേവരാട്ടം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്.

പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചപ്പോഴും ഇരുവരും മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 28നായിരുന്നു ഇരുവരും വിവാഹിതരായത്. ആഗ്രഹിച്ചത് പോലെ തന്നെ സന്തോഷകരമായ കുടുംബജീവിതമാണ് ഞങ്ങളുടേതെന്ന് ഇരുവരും പറഞ്ഞിരുന്നു.

എന്റെ സേഫ് പ്ലേസാണ് ഗൗതം. ഹാപ്പി ആനിവേഴ്സറി മൈ ലവ്വ്. നിങ്ങൾ ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളാണ്. എന്നും നിങ്ങളായി തന്നെ തുടരുക. നിങ്ങളെപ്പോലെയൊരാളെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു മഞ്ജിമ കുറിച്ചത്. ഐ ലവ് യൂ ബേബി, അത്ഭുതപ്പെടുത്തുന്ന ഭാര്യയായി തുടരുക എന്നായിരുന്നു ഗൗതമിന്റെ മറുപടി. ലിസി ലക്ഷ്മി, ശിവദ, റിമി ടോമി തുടങ്ങി നിരവധി പേരാണ് മഞ്ജിമയ്ക്കും ഗൗതമിനും ആശംസകൾ നേർന്നെത്തിയിട്ടുള്ളത്.