ഒരു ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വർഷത്തിൽ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന ലേഡീ സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയത് അവർ അഭിനയിച്ച സിനിമകളിലെ മികച്ച കഥാപാത്രങ്ങൾ തന്നെയാണ്.

ആദ്യ വരവിൽ നിരവധി കരുത്തുറ്റ വേഷങ്ങൾ മലയാളത്തിൽ ചെയ്ത മഞ്ജു വാര്യർ നടൻ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാൽ 14 വർഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

ഇന്ന് സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലെല്ലാം സജീവമാണ് മഞ്ജു. സിനിമയിൽ സഹപ്രവർത്തകരുമായും വളരെ നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാളാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത് മഞ്ജു പങ്കുവെച്ച ചിത്രങ്ങളാണ്.

ജീവിതത്തിൽ സമാധാനവും സന്തോഷവും വളർത്തുന്നതിൽ സൗഹൃദങ്ങളുടെയും സുഹൃത്തുക്കളുടെയും പങ്ക് വളരെ വലുതാണ്. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാണ് പഴമക്കാർ പറയാറ്. ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച അതായത് ഓഗസ്റ്റ് 6. ലോകമെമ്പാടുമുള്ളവർ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുകയാണ്. നടി മഞ്ജു വാര്യർ പങ്കുവച്ച ഫോട്ടോകൾ ശ്രദ്ധനേടുകയാണ്.

'നിങ്ങൾ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, എന്തുതന്നെയായാലും!', എന്നാണ് ഫോട്ടോകൾ പങ്കുവച്ച് മഞ്ജു വാര്യർ കുറിച്ചത്. ടൊവിനോ, കുഞ്ചാക്കോ, രമേഷ് പിഷാരടി, ഗീതു മോഹൻദാസ്, നിവിൻ പോളി, സംയുക്ത വർമ, ഭാവന തുടങ്ങി നിരവധി പേർക്ക് ഒപ്പമുള്ള ഫോട്ടോയാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. 'നിങ്ങൾ എല്ലാവർക്കും വലിയ പ്രചോദനമാണ്, ചേച്ചി ഇങ്ങനെ എന്നും happy ആയിട്ട് ഇരുന്നാൽ മതി....ഞാനൊരു കട്ട fan ആണേ.... Happy friendship day manjuvechi, മഞ്ജു ചേച്ചി എന്നു എപ്പോഴും സൂപ്പറാ.. നന്നായി ഇരിക്കട്ടെ, നിങ്ങളുടെ സന്തോഷമുള്ള പുഞ്ചിരിക്കുന്ന മുഖം ഞങ്ങൾക്ക് ഒരുപാട് ശക്തിയും ഊർജവും നൽകുന്നു', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ആയിഷ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അൽ ഖസ് അൽ ഗാഖിദ് എന്ന നാലു നില കൊട്ടാരം ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലോക്കേഷൻ. മഞ്ജു വാര്യർക്ക് പുറമെ രാധിക, സജ്ന, പൂർണിമ, ലത്തീഫ, സലാമ, ജെന്നിഫർ, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി.