- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞുമ്മൽ ബോയ്‌സ് 12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ
തിരുവനന്തപുരം: ജാൻ.എ.മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. തമിഴകത്തിൽ അടക്കം തരംഗമായ ചിത്രം ഇപ്പോൾ പുതിയ ചരിത്രം രചിക്കുകയാണ്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. 12 ദിവസം കൊണ്ടാണ് ആഗോളതലത്തിൽ ചിത്രം നൂറ് കോടി സ്വന്തമാക്കിയത്. ഇതിന് മുമ്പ് മലയാളത്തിൽ നിന്ന് പുലിമുരുകൻ, ലൂസിഫർ, 2018 തുടങ്ങിയ ചിത്രങ്ങളാണ്100 കോടി നേടിയത്.
ഇന്ത്യയിൽ നിന്ന് മാത്രം 56 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സ് സമാഹരിച്ചത്. 40 കോടിക്ക് മുകളിലാണ് വിദേശത്ത് നിന്ന് ചിത്രം നേടിയത്. കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ്‌നാട്ടിൽ നിന്നും മികച്ച സ്വീകാര്യതയാണ് മഞ്ഞുമ്മൽ ബോയ്‌സിന് കിട്ടുന്നത്. 15 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. തമിഴ്‌നാട്ടിൽ 30 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
എറണാകുളം മഞ്ഞുമ്മലിൽ നിന്നും യാത്ര പോയ സുഹൃത്തുക്കളുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്‌സ് പറയുന്നത്. 2006 ൽ സംഭവിച്ച യഥാർഥ സംഭവത്തെ അധികരിച്ചാണ് സംവിധായകൻ ചിദംബരം സിനിമയൊരുക്കിയത്. സർവൈവൽ ത്രില്ലറായ മഞ്ഞുമ്മൽ ബോയ്‌സിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, വിഷ്ണു രഘു, അരുൺ കുര്യൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' ചിത്രീകരിച്ചത്.