കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കൊപ്പമുള്ള അഭിമുഖത്തിൽ നടി മറൈന മൈക്കിൾ ഇറങ്ങിപ്പോയ സംഭവം വിവാദമായിരുന്നു. ഈ സംഭവത്തിൽ വിശദീകരണവുമായി നടി മറീന മൈക്കിൾ കുരിശിങ്കൽ രംഗത്തുവന്നു. താൻ പറയാൻ വന്ന കാര്യം കേൾക്കാൻ പോലും തയ്യാറാവാതിരുന്നതിനാലാണ് എഴുന്നേറ്റ് പോയത് എന്നാണ് നടി പറഞ്ഞത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മറീന തന്റെ ഭാഗം വിശദീകരിച്ചത്.

എല്ലാ ആണുങ്ങളും മോശമാണ് എന്ന രീതിയിൽ അല്ല താൻ സംസാരിച്ചതെന്നും അങ്ങനെ ആർക്കെങ്കിലും തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നതായും മറീന പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം വ്യക്തമാക്കിയത്. അഭിമുഖത്തിൽ പറയാൻ പോയ കാര്യങ്ങൾ മറീന വ്യക്തമാക്കുകയും ചെയ്തു.

ഞാൻ സുരക്ഷിതയായിട്ട് ഇരിക്കാൻ ആഗ്രഹിക്കാറുണ്ട്. തിരുവനന്തപുരത്തുവച്ച് ഷൂട്ടിങ് നടന്ന സിനിമയിൽ അവർ എനിക്ക് താമസമൊരുക്കിയത് ഒരു ബാർഹോട്ടലിലാണെന്നും നടി പറഞ്ഞു. രണ്ട് ദിവസം ഷൂട്ട് കഴിഞ്ഞ് വന്നപ്പോൾ അവിടെ നിറച്ച് കള്ളുകുടിച്ച ആളുകളാണ് ഹോട്ടലിന് താഴെ. ഞാൻ ഓടിയാണ് അകത്തുകയറിയിരുന്നത്. പിന്നീട് എനിക്ക് റൂമിൽ നിന്ന് പുറത്തിറങ്ങാനാവില്ല. താഴെ നിറച്ച് ആളുകളാണ്. ഒറ്റയ്ക്കൊരു പെൺകുട്ടി പുറത്തിറങ്ങുമ്പോൾ അവർ എന്നെ ഒന്നും പറയേണ്ട ഉപദ്രവിക്കേണ്ട എന്നൊക്കെ കരുതിയാണ്. ഹോട്ടൽ മാറ്റിത്തരുമോ എന്ന് ഞാൻ അവരോട് ചോദിച്ചിരുന്നു. വീട്ടിൽ പോയി തിരിച്ചു ചെന്നപ്പോഴും റൂമില്ല എന്നാണ് അവർ പറഞ്ഞത്. അവസാനം ഞാൻ തന്നെ മറ്റൊരു ഹോട്ടലിൽ സംസാരിച്ച് റൂം വാങ്ങിയെടുത്തു- നടി വ്യക്തമാക്കി.

മറീനയുടെ വാക്കുകൾ ഇങ്ങനെ:

ഈ ഇന്റർവ്യൂ വന്നതിനു ശേഷം ഒരുപാട് കോളുകൾ വരുന്നുണ്ട്. സ്‌ക്രിപ്റ്റഡാണ് എന്നാണ് പലരും പറയുന്നത്. എന്നാൽ ഇത് സ്‌ക്രിപ്റ്റഡ് അല്ല. എനിക്കുണ്ടായ ഒരു മോശം അനുഭവം ഞാൻ സംസാരിച്ചതാണ്. സിനിമയുടെ റിലീസിനെ ബാധിക്കരുത് എന്ന് കരുതിയാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത്.

പ്രതികരിക്കാനാവാത്ത സാഹചര്യത്തിലാണ് ഞാൻ ഇറങ്ങിപ്പോകുന്നത്. ഞാൻ എന്താണ് പറയാൻ വന്നത് എന്നതു പോലും മനസിലാക്കിയില്ല എന്ന് എനിക്കുതോന്നി. അതുകൊണ്ടാണ് എഴുന്നേറ്റ് മാറിയത്. എനിക്ക് അത് പറയുമ്പോൾ തന്നെ ബുദ്ധിമുട്ടാവുകയാണ്. ഇന്റർവ്യൂവിന്റെ അടിയിൽ വന്നിരിക്കുന്ന കമന്റുകൾ എല്ലാം ആണുങ്ങൾക്കെതിരെ പറഞ്ഞു, ഇവൾ ഫെമിനിസ്റ്റാണ്, ഇവൾ ഇരവാദം ഇറക്കുകയാണ് എന്നൊക്കെയാണ്. എല്ലാ ആണുങ്ങളും എന്നല്ല ഞാനത് പറഞ്ഞത്. എന്റെ സുഹൃത്തായിട്ടുള്ള ഷൈൻ ടോം ചാക്കോയെ പോലുമല്ല ഞാൻ പറഞ്ഞത്. ചിലആളുകളെക്കുറിച്ചാണ്. ആ ചില ആളുകൾ ആണുങ്ങളായതുകൊണ്ടാണ് ആണുങ്ങൾ എന്ന് പറഞ്ഞത്. ഏതെങ്കിലും ആർട്ടിസ്റ്റുകൾക്കോ നിങ്ങൾക്കോ അതുകാരണം ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ പറയുന്നു.

അന്ന് എനിക്ക് പറയാൻ വന്ന കാര്യം പൂർണമാക്കാൻ കഴിഞ്ഞില്ല. ഞാൻ ഒരു സിനിമ ചെയ്യുകയായിരുന്നു തിരുവനന്തപുരത്ത്. ആ സിനിമയിൽ രണ്ട് നടന്മാരുണ്ടായിരുന്നു. അവർക്ക് കാരവൻ കൊടുത്തിരുന്നു. എനിക്ക് ഒരു റൂമാണ് തന്നത്. അതിൽ പ്രോപ്പറായ ബാത്ത്റൂം പോലുമില്ല. എനിക്ക് അന്ന് പിരിയഡ്സ് ആയിട്ട് ഇരിക്കുകയായിരുന്നു. ആ സമയത്ത് ഒരു മുറിയുണ്ടെങ്കിലും ഒരു ബാത്ത്റൂം കൂടി വേണമെന്ന് ആഗ്രഹിക്കുമല്ലോ . ഫിസിക്കലി അത്ര ബുദ്ധിമുട്ടുള്ള സമയമാണ്. ഞാൻ ഈ പ്രശ്നത്തെക്കുറിച്ച് ആ നടന്മാരോട് സംസാരിച്ചു. അവർ അതിനെ നല്ല രീതിയിലാണ് എടുത്തത്. അവരുടെ മനസ്സലിവുകൊണ്ട് എന്നോട് കാരവൻ ഉപയോഗിച്ചുകൊള്ളാൻ പറഞ്ഞു. എന്നാൽ എനിക്ക് അത് കംഫർട്ടബിളായില്ല. അവർക്ക് കൊടുത്തതാണല്ലോ എന്നോർത്ത് അതിനു പുറകെ പോയില്ല.

ഞാൻ ആണുങ്ങൾക്കെതിരെയല്ല സംസാരിച്ചത്. അവരുടെ പേരെടുത്ത് പറഞ്ഞാൽ പോലും ആ സാഹചര്യത്തിൽ നെഗറ്റീവാകും എന്ന് എനിക്ക് തോന്നിപ്പോയി. ഇത് ഒരു സംഭവം മാത്രമല്ല. ഷൈൻ തന്നെ പറയുന്നുണ്ട്. വിവേകാനന്ദൻ വൈറലാണ് സിനിമയുടെ ലൊക്കേഷനിൽ വച്ച് ഞങ്ങൾക്ക് നല്ല കാരവാൻ കൊടുത്തില്ലേ എന്ന് ഷൈൻ വിളിച്ച് ചോദിച്ചെന്ന്. സഹനടന്മാർക്ക് നല്ല സൗകര്യം ചെയ്തുകൊടുത്തില്ലേ എന്ന് ചോദിക്കുന്നതുതന്നെ അങ്ങനെ സംശയമുള്ളതുകൊണ്ടാണ്.

എപ്പോഴും ഞാൻ സുരക്ഷിതയായിട്ട് ഇരിക്കാൻ ആഗ്രഹിക്കാറുണ്ട്. തിരുവനന്തപുരത്തുവച്ച് ഷൂട്ടിങ് നടന്ന സിനിമയിൽ അവർ എനിക്ക് താമസമൊരുക്കിയത് ഒരു ബാർഹോട്ടലിലാണ്. രണ്ട് ദിവസം ഷൂട്ട് കഴിഞ്ഞ് വന്നപ്പോൾ അവിടെ നിറച്ച് കള്ളുകുടിച്ച ആളുകളാണ് ഹോട്ടലിന് താഴെ. ഞാൻ ഓടിയാണ് അകത്തുകയറിയിരുന്നത്. പിന്നീട് എനിക്ക് റൂമിൽ നിന്ന് പുറത്തിറങ്ങാനാവില്ല. താഴെ നിറച്ച് ആളുകളാണ്. ഒറ്റയ്ക്കൊരു പെൺകുട്ടി പുറത്തിറങ്ങുമ്പോൾ അവർ എന്നെ ഒന്നും പറയേണ്ട ഉപദ്രവിക്കേണ്ട എന്നൊക്കെ കരുതിയാണ്. ഹോട്ടൽ മാറ്റിത്തരുമോ എന്ന് ഞാൻ അവരോട് ചോദിച്ചിരുന്നു. വീട്ടിൽ പോയി തിരിച്ചു ചെന്നപ്പോഴും റൂമില്ല എന്നാണ് അവർ പറഞ്ഞത്. അവസാനം ഞാൻ തന്നെ മറ്റൊരു ഹോട്ടലിൽ സംസാരിച്ച് റൂം വാങ്ങിയെടുത്തു.

എന്നെ ആരെങ്കിലും കയറിപ്പിടിക്കുകയോ മറ്റോ ചെയ്ത് പരാതി പറഞ്ഞാൽ നിങ്ങൾ ചോദിച്ച് വാങ്ങിക്കണമായിരുന്നു എന്നേ പറയുകയൊള്ളൂ. ഞാൻ തന്നെ അതിനുവേണ്ടി ഫൈറ്റ് ചെയ്യണം. ഇങ്ങനെ പറയേണ്ടിവരുന്നതിന്റെ ഗതികേടാണ് ഞാൻ സംസാരിക്കുന്നത്. അല്ലാതെ ആണുങ്ങൾ എല്ലാവരും എന്നോട് മോശമായി പെരുമാറി എന്നല്ല. നടിമാരിൽ നിന്നുണ്ടോകുന്ന മോശം അനുഭവത്തേക്കുറിച്ചും ഞങ്ങൾ പറയുന്നുണ്ട്. ഇത് ഫെമിനിസം അല്ല, ഗതികെട്ട അവസ്ഥയാണ്. നമ്മുടെ സുരക്ഷ ഉറപ്പുവരുത്താൻ ചോദിച്ചുവാങ്ങേണ്ട അവസ്ഥയാണ്. ഈ സമയത്ത് സംസാരിക്കാൻ പോലും സമ്മതിക്കുകയോ അത് കേൾക്കാൻ പോലും ആൾക്കാരില്ല എന്ന് തോന്നുമ്പോൾ എഴുന്നേറ്റ് പോവുക അല്ലാതെ എനിക്ക് നിവൃത്തിയുണ്ടായിരുന്നില്ല.

ഞാൻ ഭയങ്കര ബോൾഡാണ് എന്ന് ഫേക്ക് ചെയ്ത് എനിക്ക് മടുത്തു. ഞാൻ അത്ര ബോൾഡ് ഒന്നുമല്ല, ഞാൻ ഭയങ്കര സെൻസിറ്റീവാണ്. വീട്ടുകാരുടെ പ്രാർത്ഥന കൊണ്ടോ ഒരു ധൈര്യം കൊണ്ടോ ആണ് ഞാൻ സർവൈവ് ചെയ്ത് പോകുന്നത്. ആൾക്കാരെന്നോട് മോശമായി സംസാരിക്കരുതെന്ന് കരുതി ഞാൻ തന്നെ ക്രിയേറ്റ് ചെയ്തെടുത്ത പേഴ്സണാലിറ്റിയാണത്. അത് ഒത്തിരി എനിക്ക് ഹെൽപ് ചെയ്തിട്ടുണ്ട്.
ഞാൻ കരയുന്നത് എന്തിനെന്ന് ചോദിച്ചാൽ എനിക്ക് ഇതെവിടെ എങ്കിലും പറയണം. സംസാരിച്ച് തുടങ്ങുമ്പോഴേക്കും ഞാൻ കരയും. ഒരുപാട് കോളുകളും വിവാദമെന്ന രീതിയലും നടക്കുന്നുണ്ട്. അതുകൊണ്ട് മറുപടി പറഞ്ഞേ പറ്റുള്ളൂ.

പണ്ടും കാരവാനില്ലാതെ ഉർവശി, ശോഭന ചേച്ചി തുടങ്ങിയവരൊക്കെ സെറ്റിൽ നിന്നും ബഡ്ഷിറ്റൊക്കെ വിരിച്ച് വസ്ത്രം മാറിയിട്ടുണ്ട് എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ഏതെങ്കിലും സെറ്റിൽ ഇന്ന് ഞാൻ അങ്ങനെ ചെയ്ത് കഴിഞ്ഞാൽ, അടുത്ത സെറ്റിൽ പറയും അത് ബെഡ്ഷീറ്റിന്റെ ഇടയിൽ നിന്ന് പോലും ഡ്രസ് മാറും റൂമൊന്നും കൊടുക്കേണ്ടെന്ന്. അതുകൊണ്ടാണ് ചെറിയ കാര്യങ്ങൾ വരെ നമ്മൾ ചോദിച്ച് വാങ്ങിച്ചെടുക്കുന്നത്്. ഇതാണ് ഞാൻ അഭിമുഖത്തിൽ പറയാൻ വന്നത്. പക്ഷേ അത് നടന്നില്ല. കമൽ സാറിന്റെ അ

ട്ട് വർഷമായി സിനിമയിൽ. തോൽക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്റെ ലൈഫ് മുന്നോട്ട് കൊണ്ട് പോകണം. എന്നെ ആശ്രയിച്ച് കഴിയുന്ന കുറച്ച് പേർ വീട്ടിലുണ്ട്. വിഡിയോ കാണുമ്പോൾ ഞാൻ ഇത്ര മോശം അവസ്ഥയിലൂടെയാണ് പോകുന്നത് എന്ന് അവർക്ക് മനസിലാകുമായിരിക്കും. എന്റെ അപ്പൻ മരിച്ചപ്പോൾ പോലും ഞാൻ കരഞ്ഞിട്ടില്ല. ഇങ്ങനെ എന്നെ കാണുമ്പോൾ അവർക്ക് മനസിലാകും. സിനിമ ബാക്ക്ഗ്രൗണ്ട് ഇല്ലാതെ അതിനോടുള്ള പാഷൻ കൊണ്ട് മാത്രം ഇവിടെ നിൽക്കുന്നവർ കടുന്നുപോവേണ്ട അവസ്ഥയാണ് ഇത്.