കൊച്ചി: മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. തന്റെ 19 ആം വയസ്സിൽ ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു.

മീര ജാസ്മിന്റെ 42 -ാംജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. അമ്മയ്‌ക്കൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന മീരയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം. തിരിച്ചുവരവിൽ സമൂഹമാധ്യമങ്ങളിലും ആക്റ്റീവാണ് താരം. മീര പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കെല്ലാം ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് കിട്ടിയത്. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന 'ക്വീൻ എലിസബത്ത്' ആണ് മലയാളത്തിൽ മീരയുടെ റിലീസായ അവസാന ചിത്രം. നരേനും ഒരു പ്രധാന വേഷത്തിലെത്തുന്നു.