- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയിലറിന്റെ കളക്ഷൻ ലിയോ മറികടന്നാൽ ഞാൻ മീശ വടിക്കാം; വെല്ലുവിളിച്ച് നടൻ മീശ രാജേന്ദ്രൻ
ചെന്നൈ: വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ'. 'മാസ്റ്ററി' ന് ശേഷം ലോകേഷ് കനകരാജും വിജയ്യും ഒന്നിക്കുന്ന ചിത്രത്തിൽ തൃഷയാണ് നായിക. വൻ ഹൈപ്പിലാണ് ചിത്രം ഒരുങ്ങുന്നത്. വിക്രത്തിന് ശേഷം ലോകേഷിന്റെ സൂപ്പർഹിറ്റാകും സിനിമയെന്ന് ഉറപ്പിക്കുമ്പോഴും രജനീകാന്തിന്റെ ജയിലറിനെ മറികടക്കുമോ എന്ന ആശങ്ക നിലനില്ക്കുന്നുണ്ട്.
തമിഴിലെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി ലിയോ മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടെങ്കിലും രജനീചിത്രത്തെ മറികടക്കില്ലെന്നാണ് നടൻ മീശ രാജേന്ദ്രന്റെ വെല്ലുവിളി. കടുത്ത രജനികാന്ത് ആരാധകനായ രാജേന്ദ്രൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയെ വിമർശിക്കുന്ന ചില പ്രസ്താവനകൾ നടത്തിയിരുന്നു. വിജയെ അടുത്ത സൂപ്പർ സ്റ്റാറായി ഉയർത്തി കാണിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
രജനി സാറും വിജയ് സാറും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ഇവർ തമ്മിലാണ് മത്സരം എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. കമൽസാറും രജനി സാറും തമ്മിൽ മത്സരമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാം. പണ്ട് സത്യരാജിന്റെ പേരാണ് ഇത്തരത്തിൽ പറഞ്ഞു കേട്ടിരുന്നത്. പിന്നീട് അദ്ദേഹം തന്നെ രജനി സാർ സൂപ്പർ സ്റ്റാറാണെന്ന് പറഞ്ഞിട്ടുണ്ട്.
രജനി സാർ ആനയെ പോലെയാണ് മറ്റുള്ളവർ അദ്ദേഹത്തിന് മുൻപിൽ എലിയും. രജനിസാറിന്റെ ജയിലർ നേടിയ കളക്ഷൻ വിജയുടെ ലിയോ മറികടന്നാൽ എന്റെ മീശവടിക്കാം എന്ന് മീശ രാജേന്ദ്രൻ വെല്ലുവിളിച്ചു. നടന്റെ പ്രസ്താവന കേട്ടതോടെ വിജയ് ആരാധകർ ഇതിനെതിരെ രംഗത്തുവന്നു. തങ്ങളുടെ പ്രിയ താരത്തിനെതിരെ ഇത്തരമൊരു പരാമർശം നടത്താൻ പാടില്ലായിരുന്നു. ഇതിനുള്ള മറുപടി ലിയോ റിലീസിന് ശേഷം നൽകാമെന്നും ചിലർ പ്രതികരിച്ചു.
സഞ്ജയ് ദത്ത്, അർജുൻ, ബാബു ആന്റണി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നൽകുന്നത്. വിക്രം അടക്കമുള്ള ഹിറ്റ് ചിത്രങ്ങൾക്ക് സംഘട്ടനം സംവിധാനം ചെയ്ത അൻപറിവ് മാസ്റ്റേഴ്സ് ആണ് ലിയോയുടെ ആക്ഷൻ കോറിയോഗ്രഫി. ഒക്ടോബർ 19ന് ചിത്രം റിലീസ് ചെയ്യും.