- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ; നരേന്ദ്ര മോദിക്ക് ആദ്യ വിവാഹ ക്ഷണക്കത്ത് നൽകി മേപ്പടിയാൻ സംവിധായകൻ
കൊച്ചി: തന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ വിഷ്ണു മോഹൻ. വിഷ്ണുവും പ്രതിശ്രുത വധു അഭിരാമിയും വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് മോദിക്ക് നൽകി. പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനായതിന്റെ സന്തോഷം വിഷ്ണു മോഹൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ്ണെന്നാണ് വിഷ്ണു കുറിക്കന്നത്. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങൾക് ഉണ്ടായി. കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കയ്യ് വച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു.
വിവാഹിതരാകാൻ പോകുന്ന എനിക്കും അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ തരുന്ന ഊർജം ഈ ആയുഷ്‌കാലം മുഴുവൻ നീണ്ടുനിൽക്കും
ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിനു സാക്ഷികളായി ഉണ്ടായിരുന്നു
''I will try my best to attend '
ഈ വാക്കുകൾ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കിൽ പോലും ആ ദിവസം ധന്യമാകാൻ
നന്ദി മോദിജി ?
ഇരുവരുടെയും വിവാഹനിശ്ചയം വധൂഗൃഹത്തിൽ വെച്ച് നടന്നിരുന്നു. അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടൻ ഉണ്ണി മുകുന്ദൻ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹം സെപ്റ്റംബർ മൂന്നിന് ചേരാനെല്ലൂരിൽ വെച്ച് നടക്കും. വിഷ്ണു മോഹൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച മേപ്പടിയാനിൽ ഉണ്ണി മുകുന്ദനായിരുന്നു നായകൻ. ഉണ്ണി തന്നെയായിരുന്നു ചിത്രത്തിന്റെ നിർമ്മാണവും. അഞ്ജു കുര്യൻ, സൈജു കുറുപ്പ്, മാമുക്കോയ.




