- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ; മോഹൻലാലിന്റെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 5; മോഹൻലാലിന് നന്ദി പറഞ്ഞ് ഏഷ്യാനെറ്റ്

കൊച്ചി: മോഹൻലാലിന്റെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 5. ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ വേദിയിൽ വച്ച് നടനവിസ്മയം മോഹൻലാലിന്റെ ജന്മദിനം ഡിസ്‌നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു .
'' മാറ്റങ്ങൾക്കൊപ്പം മറ്റാരേക്കാളും മുൻപേ സഞ്ചരിക്കുക .. ' ഏഷ്യാനെറ്റിന്റെ എക്കാലത്തെയും ലക്ഷ്യവും വിജയരഹസ്യവുമായിരുന്നുവെന്നും . പ്രേക്ഷകരുമായി അനുദിനം വളരുന്ന ഒരു ആത്മബന്ധം സൂക്ഷിച്ചുള്ള ഏഷ്യാനെറ്റിന്റെ യാത്രയിൽ എന്നും സഹയാത്രികനും എന്റെ സുഹൃത്തുമായ ശ്രീ മോഹൻലാന് ഏഷ്യാനെറ്റിന്റെയും എന്റെയും പേരിൽ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നുവെന്ന് കെ മാധവൻ പറഞ്ഞു .
ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ഇനി നമ്മുക്ക് ലഭ്യമാകും .സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . എ10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക. ഈ ആഘോഷങ്ങൾക്ക് കൂടുതൽ ശോഭനൽകികൊണ്ട് മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് സ്റ്റാർ സിങ്ങർ ജൂനിയർ വിജയി പല്ലവി രതീഷ് അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു

