- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുടുമി കെട്ടി, കയ്യിൽ പച്ച കുത്തി മോഹൻലാൽ; 'മലൈക്കോട്ടൈ വാലിബൻ' ലുക്ക് പുറത്ത്; ചിത്രം പങ്കുവെച്ചത് ഷിബു ബേബി ജോൺ
കൊച്ചി: സിനിമാപ്രേമികൾ ഒന്നടങ്കം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ'. ചിത്രത്തേക്കുറിച്ചുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ നിർമ്മാതാവായ ഷിബു ബേബി ജോൺ ആണ് ചിത്രം പങ്കുവച്ചത്.
മലൈക്കോട്ടൻ വാലിബൻ ലുക്കിൽ നിൽക്കുന്ന മോഹൻലാലിനൊപ്പമാണ് ചിത്രമാണ് നിർമ്മാതാവ് പോസ്റ്റ് ചെയ്തത്. ''തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം. മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തിനിൽക്കുന്നു. ഹാപ്പി ബർത്ത് ഡെ ലാലു.''- എന്നാണ് ഷിബു ബേബി ജോൺ കുറിച്ചത്.
വ്യത്യസ്തമായ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. തലയിൽ രണ്ട് കുടുമി കെട്ടി കയ്യിൽ പച്ചകുത്തി നിൽക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണുന്നത്. എന്തായാലും ആരാധകരെ ആവേശത്തിലാക്കുകയാണ് ചിത്രം. അടുത്തിടെ ആണ് വാലിബന്റെ രാജസ്ഥാൻ ഷെഡ്യൂൾ അവസാനിച്ചത്.




