- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പ്രിയപ്പെട്ട ലാലിനൊപ്പം'; മലയാളത്തിന്റെ സൂപ്പർതാരങ്ങൾ ഒന്നിച്ച് ഒരു ഫ്രെയിമിൽ; സൈബറിടത്തിൽ തരംഗം സൃഷ്ടിച്ച് മമ്മൂട്ടി-മോഹൻലാൽ ചിത്രം
കൊച്ചി: മലയാളം ഇന്റർനെറ്റ് ലോകത്ത് തരംഗം തീർതത് സൂപ്പർതാര ചിത്രം. മലയാളത്തിന്റെ സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലു ഒന്നിച്ചെത്തിയപ്പോഴാണ് ചിത്രം സൈബറിടത്തിൽ വൻ ഹിറ്റായി മാറിയത്. മമ്മൂട്ടി പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
'പ്രിയപ്പെട്ട ലാലിനൊപ്പം 'എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നലകിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ നവതിയാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുക്കാനാണ് താരങ്ങൾ ഒന്നിച്ചെത്തിയത്. ഈ ചടങ്ങിൽ നിന്നുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്.
ഷർട്ടും മുണ്ടും ധരിച്ച് സിംപിൾ ലുക്കിലാണ് ഇരുവരും എത്തിയത്. എന്തായാലും ആരാധകർ ആഘോഷമാക്കുകയാണ് ചിത്രം. ഇതിനോടകം ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Next Story