- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനപ്രീതിയിൽ ഹിന്ദി നടിമാരെയും കടത്തിവെട്ടി തെന്നിന്ത്യൻ താരങ്ങൾ; ഒന്നാമതായി തെലുങ്ക് നടി സാമന്ത; ജവാനിലെ നായികയായ നയൻതാര ജനപ്രീതിയിൽ നാലാമത്
മുംബൈ: പാൻ ഇന്ത്യൻ സിനിമകളുടെ കാലമാണിപ്പോൾ. തെന്നിന്ത്യൻ ചിത്രങ്ങൾ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചാണ് മുന്നേറുന്നത്. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമകള്ൾ വിജയിക്കുന്നതു പോലെ നായികമാരും സൂപ്പർഹിറ്റാകുയാണ്. ഹിന്ദി നടിമാരെയും കടത്തിവെട്ടിയാണ് തെന്നിന്ത്യൻ നടിമാരുടെ സ്വീകാര്യത വർധിക്കുന്നത്.
2023ൽ ജനപ്രീതിയിൽ മുന്നിലുള്ള നായിക താരം തെന്നിന്ത്യയിൽ നിന്നുള്ള സാമന്തയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിൽ 2023ൽ ജനപ്രീതിയിൽ മുന്നിലുള്ള താരങ്ങളുടെ പട്ടിക ഓർമാക്‌സ് മീഡിയയാണ് പുറത്തുവിട്ടത്. നടി സാമന്തയ്ക്ക് വമ്പൻ ഹിറ്റ് സിനിമകൾ 2023ൽ ഇല്ലെങ്കിലും ജനപ്രീതിയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്താനായത് അത്ഭുതപ്പെടുത്തുന്നതാണ്. തെലുങ്കിൽ നിന്നുള്ള സാമന്ത ഇന്ത്യൻ താരങ്ങളിൽ വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ബോളിവുഡിലെ വമ്പൻ നായികമാരെയും പിന്നിലാക്കിയാണ് താരം മുന്നേറിയിരിക്കുന്നത് എന്നതാണ് പ്രത്യേകത.
രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ബോളിവുഡ് താരം ആലിയ ഭട്ടാണ്. ആലിയ ഭട്ട് 2023ൽ ദേശീയ അവാർഡ് നേടി ചർച്ചകളിൽ നിറഞ്ഞ നടിയാണ്. മൂന്നാമത് ദീപിക പദുക്കോണാണ്. 2023ലെ വൻ ഹിറ്റായ പഠാൻ സിനിമയിലെ നായികയായാണ് ദീപിക പദുക്കോൺ ജനപ്രീതിയിൽ കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നത്.
നാലാമത് എത്തിയത് ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ നായികയായ നയൻതാരയാണ് എന്നത് മലയാളി പ്രേക്ഷകർക്കും അഭിമാനിക്കാൻ പോന്നതാണ്. തൊട്ടുപിന്നിൽ കാജൽ അഗർവാളാണ്. ദളപതി വിജയ്‌യുടെ എക്കാലത്തെയും ഹിറ്റ് സിനിമയായ ലിയോയിലൂടെ ശ്രദ്ധയാകർഷിച്ച തൃഷ ആറാം സ്ഥനത്തും എത്തിയിരിക്കുന്നു. പിന്നീട് കത്രീന കൈഫും എത്തിയപ്പോൾ ബോളിവുഡ് നടിയായ കൈറ അദ്വാനി എട്ടാം സ്ഥാനത്തും രശ്മിക മന്ദാന ഒമ്പതാമതും അനുഷ്‌ക ഷെട്ടി പത്താം സ്ഥാനത്തും എത്തിയിരിക്കുന്നു എന്നാണ് ഓർമാക്‌സ് മീഡിയയുടെ പട്ടികയുടെ അടിസ്ഥാനത്തിൽ മനസിലാക്കാൻ കഴിയുന്നത്.
മറുനാടന് ഡെസ്ക്