- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തര മലബാറിന്റെ പശ്ചാത്തലത്തിൽ ലുക്മാനും തൻവി റാമും ഒന്നിക്കുന്ന പുതിയ ചിത്രം; കണ്ണൂരിലെ കടമ്പേരിയിൽ ചിത്രീകരണം തുടങ്ങി
തിരുവനന്തപുരം: മലയാള സിനിമയിൽ മലബാറിന്റെ പശ്ചാത്തലത്തിൽ സിനിമ വന്നു തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോഴി ആ ശ്രേണിയിലേക്ക് വീണ്ടുമൊരു സിനിമ കൂടി എത്തുന്നു. ഉത്തര മലബാറിന്റെ പശ്ചാത്തലത്തിൽ ലുക്മാനും തൻവി റാമും ഒന്നിക്കുന്ന ചിത്രം ആരംഭിച്ചു. കണ്ണൂരിലെ കടമ്പേരിയിലാണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്.
മലബാറിലെ കലാരംഗങ്ങളിൽ, പ്രത്യേകിച്ചും നാടക പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചു പോകുന്ന സുജിൽ മാങ്ങാടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിജേഷ് വിശ്വം ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാട്ടിലെ സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാരുടെ ദീർഘനാളത്തെ സ്വപ്നസാക്ഷാത് ക്കാരണമാണ് കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഹൃദയാർജകമായ മുഹൂർത്തങ്ങളിലൂടെയും ഒപ്പം തികച്ചും റിയലിസ്റ്റിക്കായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ലുക്മാനും, തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലബാറിലെ നാടകങ്ങളിലും മറ്റു കലാരൂപങ്ങളിലും അഭിനയിച്ചു പോകുന്ന തൊണ്ണൂറോളം വരുന്ന കലാകാരന്മാരേയും, കലാകാരികളേയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഹൈടെക്ക് ഫിലിംസിന്റെ ബാനറിൽ ധനഞ്ജയൻ പി.വി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്.സംഗീതം - പ്രണവ്.സി പി,ഛായാഗ്രഹണം - നിഖിൽ എസ്.പ്രവീൺ, എഡിറ്റിങ്- അതുൽ വിജയ്, തളിപ്പറമ്പ് ,പയ്യന്നൂർ, മങ്ങാട്, കടമ്പേരി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക.
മറുനാടന് ഡെസ്ക്