കൊച്ചി: മലയാള സിനിമയിൽ 300 സിനിമകൾ പൂർത്തിയാക്കുന്ന മുകേഷിന് ആശംസകൾ നേരുകയാണ് ഗായിക റിമി ടോമി. ഗാനമേളകളിലൂടെ തുടങ്ങി പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്ന ഗായികയാണ് റിമി ടോമി.

നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാനലുകളിൽ അവതാരകയായും ശ്രദ്ധേയയായി. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് റിമി. ഇപ്പോഴിതാ അഭിനേതാവും കൊല്ലം എം എൽ എയുമായ മുകേഷിന് ആശംസകൾ കുറിക്കുകയാണ് റിമി.

'ഫിലിപ്പ്‌സ് കലക്കി മുകേഷേട്ടാ...മലയാളസിനിമയിൽ 300 സിനിമകൾ പൂർത്തിയാക്കുന്ന മുകേഷേട്ടന് ആശംസകൾ...' എന്നാണ് റിമി കുറിച്ചത്. വർക്ക് ഔട്ട് ചെയ്യുന്നതിനൊപ്പം ഫിലിപ്പ്‌സിന്റെ പോസ്റ്ററിനു മുന്നിൽ ഇരുന്നുള്ള ചിത്രവും റിമി പങ്കുവച്ചിട്ടുണ്ട്. മുകേഷും റിമിയും നവ്യയും ഒരുമിച്ചു എത്തിയ കിടിലൻ റിയാലിറ്റി ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അതിലൂടെയാണ് റിമിക്ക് മുകേഷുമായി കൂടുതൽ സ്‌നേഹബന്ധം ഉണ്ടായത്.

പിന്നണി പാടുന്നതിനു പുറമേ മലയാള സിനിമ അഭിനയത്തിലും റിമി തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികൾ, കുഞ്ഞിരാമായണം, തിങ്കൾ മുതൽ വെള്ളി വരെ എന്നി സിനിമകളിൽ റിമി അഭിനയിച്ചിട്ടുണ്ട്.