ചെന്നൈ: തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിൾ ആണ് നയൻതാരയും വിഘ്നേശ് ശിവനും. ഇവരുടെ വിവാഹവും തുടർന്ന് സറോഗസിയിലൂടെ ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ ആയതും ആരാധകർ ആഘോഷമാക്കിയിരുന്നു.

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നാനും റൗഡി താൻ എന്ന സിനിമയ്ക്കിടെയാണ് നയൻതാരയും വിഘ്‌നേശും പ്രണയത്തിലാകുന്നത്. 2015 ൽ പുറത്തിറങ്ങിയ സിനിമ വൻ ഹിറ്റായിരുന്നു.കഴിഞ്ഞ ദിവസം ചിത്രം ഇറങ്ങിയിട്ട് എട്ട് വർഷം തികഞ്ഞു. കേക്ക് മുറിച്ചാണ് നയൻസും വിക്കിയും ഇതാഘോഷിച്ചത്.

പാണ്ടിയനും കാദംബരിയും അവരുടെ സംവിധായകനും ചേർന്ന് കേക്ക് മുറിച്ചായിരുന്നു ആ നിമിഷം ആഘോഷമാക്കിയത്. ദമ്പതികൾക്കൊപ്പം നടൻ വിജയ് സേതുപതിയും ഒത്തുചേർന്നു.

സിനിമയുടെ വാർഷികം എന്നതിനേക്കാൾ, ജീവിതത്തിൽ വഴിത്തിരിവായ സംഭവത്തിന്റെ ഓർമ്മപ്പെടുത്തലാണ് നയൻതാരയ്ക്കും വിഗ്നേഷ് ശിവനും ഇത്. പിൽക്കാലത്ത് നയനും വിക്കിയും ചേർന്ന് രൂപംകൊടുത്ത നിർമ്മാണ കമ്പനിക്കും റൗഡി പിക്ചേഴ്സ് എന്ന് പേര് വന്നത് ആ പ്രണയത്തിന്റെ പ്രതീകം എന്ന നിലയ്ക്ക് കൂടിയാണ്.