- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അദ്ദേഹത്തിന്റെ പേര് ഒരു കോമഡി സിനിമയ്ക്കു നൽകുന്നത് ഏറെ വേദനിപ്പിക്കുന്നതാണ്'; നടികർ തിലകത്തിന്റെ പേര് മാറ്റണമെന്ന് ശിവാജി ഗണേശന്റെ ആരാധക സംഘടന
കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന സിനിമക്കതിരെ തമിഴ്നാട്ടിലെ ആരാധകർ. 'നടികർ തിലകം' എന്നു പേരിട്ട സിനിമക്കെതിരെയാണ് പരാതിയുമായി തമിഴിലെ നടികർ തിലകം ശിവാജി ഗണേശന്റെ ആരാധക സംഘടന രംഗത്തുവന്നത്. സിനിമയുടെ പേരു മാറ്റണമെന്നാണ് സംഘടനയുടെ ആവശ്യം. 'അമ്മ' സംഘടനയ്ക്ക് അയച്ച കത്തിലാണ് 'നടികർ തിലകം ശിവാജി സമൂഗ നള പേരവൈ' എന്ന സംഘടന ചിത്രത്തിന്റെ പേര് മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നടികർ തിലകം എന്നത് ഒരു പേര് മാത്രമല്ല, ജീവശ്വാസമാണെന്നും തമിഴ് സിനിമയുടെ എല്ലാമെല്ലാമാണെന്നും അവർ കത്തിൽ കുറിക്കുന്നു.
'' നടികർ തിലകം എന്ന പേര് ഒരു മലയാള സിനിമയ്ക്ക് നൽകുന്നത് തമിഴ്നാട്ടിലുള്ള ശിവാജി ഗണേശൻ ആരാധകർക്കും തമിഴ് സിനിമയെ സ്നേഹിക്കുന്ന, ലോകമെമ്പാടുമുള്ള എല്ലാവർക്കും ഏറെ വേദന ജനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ പേര് ഒരു കോമഡി സിനിമയ്ക്കു നൽകുന്നത് ഞങ്ങൾ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്റെ പേരിനെ മനഃപൂർവം അവഹേളിക്കുന്നതാണ്. ഒത്തൊരുമയോടെ പോകുന്ന തമിഴ്, മലയാളം സിനിമ മേഖലകളുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽത്തന്നെ നടികർ തിലകം എന്ന പേര് ഉപയോഗിക്കുവാൻ അനുവദിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.'' സംഘടന കത്തിൽ പറയുന്നു.
ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ ഒരുക്കുന്ന ചിത്രമാണ് 'നടികർ തിലകം ' ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്നത്. ബാല എന്നാണ് സൗബിന്റെ കഥാപാത്രത്തിന്റെ പേര്.
ഡ്രെവിങ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയുന്ന ചിത്രമാണിത്.അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് നിർമ്മിക്കുന്നത്.സുവിൻ സോമശേഖരനാണ് തിരക്കഥ ഒരുക്കുന്നത്. ഭാവനയാണ് ചിത്രത്തിൽ നായികയാകുന്നത്.
മറുനാടന് ഡെസ്ക്