- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർഡിഎക്സിന്റെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു; വധു ഷഫ്ന
കൊച്ചി: സൂപ്പർഹിറ്റ് ചിത്രം ആർഡിഎക്സിന്റെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു. ഷഫ്നയാണ് വധു. കഴിഞ്ഞ ദിവസം നടന്ന വിവാഹനിശ്ചയത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നഹാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നടൻ ആന്റണി വർഗീസ്, നിർമ്മാതാവ് സോഫിയ പോൾ, നിമിഷ സജയൻ, ആദിൽ തുടങ്ങിയവർ ആശംസകളുമായെത്തി.
2032 ൽ സൂപ്പർഹിറ്റായി മാറിയ ആർഡിഎക്സാണ് നഹാസിനെ ശ്രദ്ധേയനാക്കുന്നത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ് , നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ഗോദ എന്ന ചിത്രത്തിലൂടെ ബേസിൽ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് സിനിമയിൽ എത്തുന്നത്.
Next Story