- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഒറ്റയ്ക്കാകുമ്പോഴും ഒപ്പമുള്ള കൂട്ടുകാരൻ', 'നൻപൻ'; ആ പഴയ ബാലയെ ഇപ്പോൾ എവിടൊക്കെയോ കാണുന്നുണ്ട്; ബാലയ്‌ക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മുന്ന സൈമൺ; ചിത്രങ്ങൾ
കൊച്ചി: നടൻ ബാലയ്‌ക്കൊപ്പം പിറന്നാൾ ആഘോഷിച്ച് ഉറ്റ സുഹൃത്തും നടനുമായ മുന്ന സൈമൺ. 'നൻപൻ' ബാലയ്‌ക്കൊപ്പം ജന്മദിനം ആഘോഷിച്ചു, എന്ന് കുറിച്ച് മുന്ന ചിത്രങ്ങൾ പങ്കുവെച്ചു. 'ജീവിതത്തിൽ ഒറ്റയ്ക്കാക്കാകുമ്പോഴും പ്രശ്‌നങ്ങളുണ്ടാകുമ്പോഴും കൂടെയുള്ള കൂട്ടുകാരൻ' എന്നാണ് ബാല മുന്നയെ വിശേഷിപ്പിച്ചത്.
കേക്ക് മുറിച്ച് മുന്നയുടെ ജന്മദിനം ആഘോഷിക്കുന്ന വിഡിയോ ബാല സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. 'ആ പഴയ ബാലയെ ഇപ്പോൾ എവിടൊക്കെയോ കാണുന്നുണ്ട്', 'ആരോഗ്യത്തോടെ തിരിച്ചു വന്നിരിക്കുന്നു', 'ഇതാണ് എല്ലാവരും കാത്തിരുന്ന ബാല', 'മുന്ന ഒരു ആത്മാർത്ഥ സുഹൃത്താണ്', എന്നെല്ലാമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.
കരൾ രോഗത്തെ തുടർന്ന് നീണ്ട നാളായി ചികിത്സയിലായിരുന്നു ബാല. കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു പിന്നാലെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് താരമിപ്പോൾ.
Next Story




