- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജ് കുമാരിമാരെ വെല്ലും സ്റ്റൈലിഷ് ലുക്കിൽ നവ്യ നായർ
കൊച്ചി: കഴിഞ്ഞ മാസമാണ് മകൻ സായിക്കൊപ്പം നടി നവ്യാ നായർ ബാലിയിൽ അവധി ആഘോഷിക്കാൻ പോയത്. യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകന്റെ കാമറയ്ക്ക് മുന്നിൽ മോഡലായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഫ്ളോറൽ പ്രിന്റുകളുള്ള മിനി സ്‌കർട്ടും പിങ്ക് നിറത്തിലുള്ള ടോപ്പും ധരിച്ച് സുന്ദരിയായ നവ്യയെ ചിത്രങ്ങളിൽ കാണാം. നവ്യ ഇപ്പോഴും ചെറുപ്പമാണെന്നും കോളജ് കുട്ടിയെപ്പോലെ തോന്നുമെന്നുമാണ് ആരാധകരുടെ കമന്റുകൾ.
ഫോട്ടോഗ്രാഫർ ആരെന്ന് നവ്യ പറയുന്നില്ലെങ്കിലും ഫോട്ടോയിലുള്ള ഗ്ലാസിൽ മൊബൈലിൽ ചിത്രമെടുക്കുന്ന സായിയെ കാണാൻ സാധിക്കും. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരം വിവാഹ ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് വീണ്ടുമെത്തിയത്.
Next Story